കോഴിക്കോട്: കലാ സാംസ്കാരിക രംഗത്ത് ആറു പതിറ്റാണ്ട് നിറസാന്നിധ്യമായ കെ.ടി.സി അബ്ദുല്ലക്ക് നഗരത്തിന്‍െറ സ്നേഹാദരം. തിങ്കളാഴ്ച ടൗണ്‍ഹാളില്‍ സുഹൃദ്സംഘം സംഘടിപ്പിച്ച ചടങ്ങ് കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോടിന്‍െറ സൗഹൃദമാണ് അബുദുല്ലയെന്നും അദ്ദേഹത്തിന്‍െറ മനസ്സിലെ സ്നേഹത്തിനും സൗഹൃദത്തിനും ലഭിക്കുന്ന അംഗീകാരമാണ് ഇത്രയും പേരുടെ ആദരമെന്നും എം.ടി പറഞ്ഞു. ഇനിയും ദീര്‍ഘകാലം നഗരത്തെ സേവിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും എം.ടി ആശംസിച്ചു. നാടക രംഗത്തും സിനിമ രംഗത്തും തന്‍േറതായ സ്ഥാനം അടയാളപ്പെടുത്തി കോഴിക്കോട്ടെ ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് അബുദുല്ലയെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു.
പ്രശസ്തിപത്ര പാരായണം പുത്തൂര്‍മഠം ചന്ദ്രന്‍ നിര്‍വഹിച്ചു. പി.വി. നിധീഷ് ഹരാര്‍പ്പണം നടത്തി. പി.കെ. അഹമ്മദ് പൊന്നാട അണിയിച്ചു. സുവര്‍ണ രത്നം അവാര്‍ഡ് ഡോ. കെ. മൊയ്തുവും സില്‍വര്‍ സ്ക്രീന്‍ അവാര്‍ഡ് കെ.വി. സക്കീര്‍ ഹുസൈനും വിതരണം ചെയ്തു. കിരീടധാരണം നടന്‍ മാമുക്കോയ നിര്‍വഹിച്ചു. എസ്. അബൂബക്കര്‍ പൂക്കുട നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.