ഷിംല: സിനിമ ചിത്രീകരണത്തിനെത്തി ഹിമാചൽ പ്രദേശിലെ പ്രളയ ദുരിതങ്ങളിൽ കുടുങ്ങിയ മ ഞ്ജു വാര്യരും സംഘവും ഇനി ഷൂട്ടിങ് കഴിഞ്ഞേ മടങ്ങൂ. സനൽ ശശിധരൻ സംവിധാനം ചെയ്യുന്ന ക യറ്റം സിനിമയുടെ ഷൂട്ടിങ്ങിനായി മണാലിക്കടുത്ത് ഛത്രുവിലെത്തി പ്രളയക്കെടുതികളിൽ കുടുങ്ങിയ മലയാളി സംഘം, ഉടനടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാതെ ഷൂട്ടിങ് പൂർത്തിയ ാകുന്നതുവരെ ഛത്രുവിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു.
മഞ്ജുവിനെയും സംഘത്തെയും ചൊവ്വാഴ്ച രാത്രിയോടെ മണാലിയിലെത്തിക്കാൻ ഒരുക്കം നടത്തിയിരുന്നു. ഛത്രുവിൽനിന്ന് 22 കിലോമീറ്റർ നടന്ന് രാത്രിയോടെ കോക്സർ ബേസ് ക്യാമ്പിലെ സുരക്ഷിതകേന്ദ്രത്തിലെത്തിക്കാനായിരുന്നു പദ്ധതി. ഇവിടെനിന്ന്, പിന്നീട് മണാലിയിലെത്തിക്കാനും. എന്നാൽ, ദുരിത സാഹചര്യങ്ങൾക്ക് അയവു വന്നതോടെ ഛത്രുവിൽ തുടരാൻ മഞ്ജുവും സനലും ഉൾപെട്ട സംഘം തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ചയോടെ ഛത്രുവിൽ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതായി മാണ്ഡി ജില്ല ഭരണകൂടം അറിയിച്ചതായി മന്ത്രി വി. മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മഞ്ജുവാര്യർ സുരക്ഷിതയാണെന്ന് ചേർപ്പ് പുള്ളിലെ വീട്ടിൽ വിവരം ലഭിച്ചതായി സഹോദരൻ മധു വാര്യരും അമ്മ ഗിരിജയും പറഞ്ഞു. മലയാള സിനിമ സംഘം ഹിമാലയൻ താഴ്വരയിലെ പ്രകൃതിമനോഹരമായ ഛത്രുവിലെത്തിയിട്ട് മൂന്നാഴ്ചയായി.
കനത്ത മഴയെത്തിയതോടെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. സിനിമ സംഘം ഉൾപ്പെടെ പ്രദേശത്തെത്തിയ 200ഓളം ടൂറിസ്റ്റുകൾ കുടുങ്ങി. വൈദ്യുതി, ഇൻറർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ തകരാറിലായി. ൈകയിലുള്ള ഭക്ഷണവും തീരാറായതോടെ അപകടാവസ്ഥ മുന്നിൽകണ്ട മഞ്ജുവും കൂട്ടരും തിങ്കളാഴ്ച രാത്രിയാണ് സാറ്റലൈറ്റ് ഫോണിൽ നാട്ടിൽ ബന്ധപ്പെട്ടതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. 15 സെക്കൻഡ് മാത്രം സംസാരിച്ചശേഷം സിഗ്നൽ വിഛേദിക്കപ്പെടുകയായിരുന്നു. അതേസമയം, കനത്ത മഴയെ തുടർന്ന് മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് മലയാള സിനിമ പ്രവർത്തകർ ഛത്രുവിൽ തുടരുകയായിരുന്നുവെന്നാണ് ഹിമാചൽപ്രദേശ് കൃഷിമന്ത്രി റാംലാൽ മാർകണ്ഡേയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.