ബംഗളൂരു: ലൈംഗിക അതിക്രമങ്ങൾക്കിരയായവരുടെ തുറന്നുപറച്ചിലിെൻറ വേദിയായ ‘മി ടൂ ’വിൽ കന്നട സിനിമ ലോകത്തു നിന്ന് ആദ്യ വെളിപ്പെടുത്തൽ. സിനിമ മേഖലയിൽനിന്നുള്ള ചിലരുടെ പീഡനങ്ങൾ 15ാം വയസ്സിൽ തനിക്ക് ഏൽക്കേണ്ടിവന്നതായും ഇപ്പോഴും അതുതന്നെ അലോസരപ്പെടുത്തുെന്നന്നും കാണിച്ച് നടി സംഗീത ഭട്ടാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
കാസ്റ്റിങ് ഡയറക്ടർ, പ്രശസ്തരായ ഡയറക്ടർമാർ, നടന്മാർ, കോമഡി താരങ്ങൾ, ഹെയർ ഡ്രസ്സേഴ്സ് തുടങ്ങിയവർ തുടർച്ചയായി പലവട്ടം തെൻറ സ്വകാര്യത ലംഘിക്കുകയും സിനിമ മേഖലയിൽ തന്നെ താറടിച്ചു കാണിക്കുകയും ചെയ്തതായി നടി പറയുന്നു.
പീഡിപ്പിെചന്നു നടി സൂചിപ്പിച്ചവരുടെ ആരുടെയും പേരു വെളിപ്പെടുത്തിയിട്ടില്ല. തെൻറ നല്ല ഭാവിക്കുവേണ്ടിയാണ് സിനിമാ രംഗം വിട്ടത്. 2008ൽ കാസ്റ്റിങ് ഡയറക്ടറാണ് തന്നെ ൈലംഗികമായി ആദ്യം കൈേയറ്റം ചെയ്തത്. ആ കാലം മോശപ്പെട്ട ഒാർമകളുടേതാണ്. ഇപ്പോൾ ഇത് തുറന്നുപറയാനുള്ള സമയമാണ്. പലരും തെൻറ കഥ പുറത്തുപറയരുതെന്ന് പറഞ്ഞിരുന്നു.
എന്നാൽ, താനനുഭവിക്കുന്ന വേദനയും മനഃസംഘർഷവും ആരുമറിയാതെപോകരുത് എന്നതിനാലാണ് ഇൗ പോസ്റ്റ്. അനന്തരഫലം മുൻകൂട്ടിക്കണ്ടുതന്നെയാണ് ഇതെഴുതുന്നത്. ആ സംഭവങ്ങൾ തന്നെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ഇപ്പോഴും അതിന് ചികിത്സയിലാണ്. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചക്കായി മാധ്യമങ്ങളോ കുടുംബമോ സുഹൃത്തുക്കളോ വരരുത് എന്ന അഭ്യർഥനകൂടിയുണ്ട്. തനിക്കുനേരെയുണ്ടായ അതിക്രമങ്ങൾ മൂന്നുപേജിൽ ഒതുക്കുന്നത് സാഹസമായിരുന്നെന്ന് അവർ കുറിച്ചു.
ഇരടനെ സാല, ദയവിട്ടു ഗമനിസി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സംഗീത ഭട്ട് 10 വർഷത്തെ അഭിനയജീവിതം അവസാനിപ്പിച്ചതിനുപിന്നിലെ കാരണം വ്യക്തമാക്കുന്നതുകൂടിയാണ് ഇൗ ഫേസ്ബുക് പോസ്റ്റ്. കന്നട സിനിമ രംഗം വിെട്ടങ്കിലും നാടകത്തിലും ഹ്രസ്വചിത്രങ്ങളിലും അഭിനയം തുടരുമെന്ന് നടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.