തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മലയാളത്തിന് ഒട്ടേറെ പുരസ്ക്കാരങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നൽകുന്നു. മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്കും അവാർഡ് ലഭിച്ചു എന്നതും അഭിമാനകരമാണ്. നല്ല സിനിമകൾക്കുള്ള പ്രചോദനമാകട്ടെ ഈ അവാർഡുകൾ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
മലയാള സിനിമയുടെ അഭിമാനമായി 65 ാമത് ദേശീയ പുരസ്കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലനും പ്രതികരിച്ചു. മലയാള സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ അവാര്‍ഡുകള്‍. അര്‍ഹതയ്ക്കുള്ള അംഗീകാരമായി മലയാള ചലച്ചിത്ര രംഗത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയ എല്ലാവര്‍ക്കും സാംസ്കാരിക വകുപ്പിന്‍റെ ആശംസകളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.