ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടി നായകനായി തൃശ്ശൂർ പൂരത്തിന്‍റെ താളമേളാദികൾ ഒപ്പിയെടുത്ത ചിത്രം 'ദി സൗണ്ട് സ്റ് റോറി' (The Sound Story) 91മത് ഓസ്കർ ചുരുക്ക പട്ടികയിൽ ഇടം നേടി. ഒട്ടേറെ ചിത്രങ്ങളെ പിന്തള്ളിയാണ് 347 ചിത്രങ്ങളുടെ ചുരുക്ക പട് ടികയിൽ ഇടം പിടിച്ചത്. മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലേക്കാണ് ദി സൗണ്ട് സ്റ്റോറി മത്സരിക്കുന്നത്.
സ്റ്റോൺ മൾട്ടി മീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച് പ്രസാദ് പ്രഭാകർ രചനയും സംവിധാനം ചെയ്ത ചിത്രം ഒരു ശബ്ദലേഖകന്‍റെ ജീവിത യാത്രയാണ് പറയുന്നത്. തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് ചിത്രം ഒരുക്കിയത്. നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോർഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് തൃശൂർ പൂരം റെക്കോർഡ് ചെയ്തത്.
മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം നിർമിച്ച ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാഹുൽ രാജും ശരത്തും ചേര്‍ന്നാണ്. അന്ധർക്ക് കൂടി തൃശൂർ പൂരം അനുഭവേദ്യമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരി 22ന് ഓസ്കര്‍ നാമനിര്‍ദേശപട്ടിക പുറത്തു വിടുക. ഫെബ്രുവരി 24നാണ് ഓസ്കർ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.