സമൂഹമാധ്യമങ്ങളിലെ മതപരിവർത്തന വിവാദവുമായി ബന്ധപ്പെട്ട് നടൻ വിജയ് സേതുപ തിയുടെ ചൂടൻ ട്വീറ്റ്. ‘‘പോയി വേറെ വേലൈ ഇരുന്താ പാരുങ്കടാ...’’ (പോയി വേറെ വല്ല പണിയുമുെണ്ടങ്കിൽ നോെക്കടാ...) എന്ന ഒറ്റവാചകത്തിലായിരുന്നു മറുപടി.
നടൻ വിജയ്ക്കെതിരായ ആദായ നികുതി വകുപ്പ് നടപടിയുടെ പശ്ചാത്തലത്തിൽ ‘െഎ.ടി റെയ്ഡുകൾക്കു പിന്നിലെ യഥാർഥ വസ്തുത’ എന്ന പേരിൽ പ്രചരിക്കുന്ന കുറിപ്പിന് മറുപടിയായാണ് സേതുപതിയുടെ പ്രതികരണം. ചെന്നൈ വടപളനിയിൽ നടന്ന ചടങ്ങിൽ വിജയ് സേതുപതി, രമേഷ് ഖന്ന, ആരതി തുടങ്ങിയവർ ക്രിസ്തുമതം സ്വീകരിച്ചതായാണ് പ്രചാരണം. വിജയ്ക്ക് അടുപ്പമുള്ള സ്വകാര്യ കോളജ് ഉടമയായ വനിതയാണ് ഇതിന് ചുക്കാൻപിടിച്ചതെന്നും മതപരിവർത്തനം നടത്തിയവർ ആദായ നികുതി വകുപ്പിെൻറ നടപടി നേരിടേണ്ടിവരുമെന്നും കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.
വിജയ് നായകനായ ‘മാസ്റ്റർ’ സിനിമയിൽ വിജയ് സേതുപതിക്കും മുഖ്യ റോളുണ്ട്. വിജയ് ജോസഫ് എന്ന പേര് സ്വീകരിച്ച് വിജയ് മതംമാറിയതായി ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ നേരേത്ത ആരോപിച്ചിരുന്നു.
போயி வேற வேலை இருந்தா பாருங்கடா... pic.twitter.com/6tcwhsFxgT
— VijaySethupathi (@VijaySethuOffl) February 12, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.