മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിെൻറ മരണത്തില്‍ മാേനജർ ശ്രുതി മോഡി, പി.ആർ സംഘത്തിലെ രാധിക നിഹലാനി, നടി റിയ ചക്രബര്‍ത്തി എന്നിവെര മുംബൈ പൊലീസ് ചോദ്യം ചെയ്തു. സുശാന്ത് സിങ് രജപുതിെൻറ അടുത്ത സുഹൃത്തായിരുന്ന നടി റിയ ചക്രബര്‍ത്തി വ്യഴാഴ്ച രാവിലെ 11 നാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവരുടെ ചോദ്യം ചെയ്യൽ 10 മണിക്കൂറിലധികം നീണ്ടു. ഇത് രണ്ടാം തവണയാണ് റിയയെ ഈ കേസിൽ പൊലീസ് ചോദ്യം ചെയ്യുന്നത്്.
ലോക്ഡൗൺ കാലത്ത് സുശാന്തിെൻറ ഫ്ലാറ്റിലാണു താമസിച്ചിരുന്നതെന്നും പിന്നീട് വഴക്കിട്ടതിനെ തുടർന്നാണ് അവിടെ നിന്നും തിരിച്ചുപോന്നതെന്നും റിയ പറഞ്ഞു. എന്നാൽ പരസ്പരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും മെസേജുകൾ അയച്ചിരുന്നുവെന്നും അവർ പറഞ്ഞു. റിയയുടെ ഫോൺ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഞായറാഴ്ചയാണ് നടൻ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി സുശാന്ത് അവസാനമായി വിളിച്ചത് റിയയെയാണ്. വരുന്ന നവംബറിൽ വിവാഹം കഴിക്കാനും ശേഷം ഒരു വീട് വാങ്ങാനും തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും റിയ പൊലീസിനോട് പറഞ്ഞു.
വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്ന കാര്യം റിയ പൊലീസിനോടു പറഞ്ഞു. മരുന്നു കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത്. മരുന്നു കഴിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും റിയ വ്യക്തമാക്കി.
2019 ഫെബ്രുവരി മുതൽ സുശാന്തെൻറ മാനേജറായിരുന്ന ശ്രുതി മോഡിയെ ഒരു മണിക്കൂറോളമാണ് ഡി.സി.പി ഒാഫീസിൽ ചോദ്യം െചയ്തത്. വെർച്വൽ റിയാലിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനി സ്ഥാപിക്കാനുള്ള പദ്ധതി സുശാന്തിനുണ്ടായിരുന്നെന്ന് അവർ പറഞ്ഞു. കോളജ് വിദ്യാർഥികളെ അടക്കം സഹകരിപ്പിച്ച് പരിസ്ഥിതിക്കും സമൂഹത്തിനുമായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രസ്ഥാനം കെട്ടിപടുക്കുവാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. സാമ്പത്തികമായി നല്ല അവസ്ഥയിലുണ്ടായിരുന്ന സുശാന്ത് മാസം 10 ലക്ഷത്തോളം രൂപ ചെലവിട്ടിരുന്നുവെന്നും ശ്രുതി മോഡി പറഞ്ഞു.
സുശാന്തിെൻറ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ഇതുവരെ 13 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. നുശാന്തുമായി സിനിമാ നിർമാണ കമ്പനികൾ ഉണ്ടാക്കിയ കരാറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.