അണ്ണാ ഡി.എം.കെ പ്രതിഷേധം: ‘സർക്കാർ’ സിനിമയിലെ വിവാദരംഗങ്ങൾ വെട്ടിമാറ്റി; നടപടി തമിഴ്​നാട്ടിൽ മാത്രം

ചെന്നൈ: അണ്ണാ ഡി.എം.കെ പ്രതിഷേധത്തെതുടർന്ന്​, വിജയ്​ നായകനായി അഭിനയിച്ച ‘സർക്കാർ’ സിനിമയിലെ വിവാദരംഗങ്ങൾ വെട്ടിമാറ്റി. തമിഴ്​നാട്ടിൽ മാത്രമാണ്​ ഇങ്ങനെ ചെയ്​തത്​. കേരളം ഉൾപ്പെടെ മറ്റു സംസ്​ഥാനങ്ങളിൽ ആദ്യമിറങ്ങിയ രീതിയിൽതന്നെ സിനിമ പ്രദർശിപ്പിക്കുമെന്ന്​ നിർമാതാക്കളായ സൺ പിക്​ച്ചേഴ്​സ്​ വ്യക്തമാക്കി. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെയും അണ്ണാ ഡി.എം.കെ സർക്കാറിനെയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്ന്​ ആരോപിച്ചാണ്​ അണ്ണാ ഡി.എം.കെ പ്രവർത്തകർ വൻ പ്രതിഷേധമുയർത്തിയത്​. സിനിമയുടെ ബാനറുകളും പോസ്​റ്ററുകളും നശിപ്പിക്കുകയും നടൻ വിജയി​​െൻറ കട്ടൗട്ടുകൾ കത്തിക്കുകയും ചെയ്​തിരുന്നു. ചിലയിടങ്ങളിൽ തിയറ്ററുകൾക്കുനേരെയും ആക്രമണം നടന്നു.

സംവിധായകൻ എ.ആർ. മുരുകദാസി​​െൻറ വീട്ടിൽ കഴിഞ്ഞദിവസം രാത്രി പൊലീസ്​ എത്തിയതും വിവാദമായി. അറസ്​റ്റ്​ ചെയ്യാനാണ്​ പൊലീസ്​ എത്തിയതെന്ന വിലയിരുത്തലിനെ തുടർന്ന്​ മുരുകദാസ്​ വെള്ളിയാഴ്​ച മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചു. സെൻസർബോർഡ്​ അനുമതി നൽകിയ സിനിമകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന്​ രജനീകാന്ത്​, കമൽഹാസൻ, വിശാൽ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. ഇത്തരം രാഷ്​ട്രീയ ഇടപെടലുകൾ ശരിയല്ലെന്ന്​ നടിയും കോൺഗ്രസ്​ വക്താവുമായ ഖുശ്​ബുവും പ്രതികരിച്ചു.

അതിനിടെ ജയലളിതയുടെയും തമിഴ്​നാട്​ സർക്കാറി​​െൻറയും സൽപ്പേരിന്​ കളങ്കമുണ്ടാക്കുന്നവിധത്തിലുള്ള രംഗങ്ങൾ ഒഴിവാക്കിയ തീരുമാനത്തെ റവന്യൂമന്ത്രി ആർ.പി. ഉദയകുമാർ സ്വാഗതം ചെയ്​തു. വിവാദ സീനുകൾ ഒഴിവാക്കാൻ തമിഴ്​നാട്​ തിയറ്റർ ഉടമ സംഘവും സമ്മർദം ചെലുത്തിയിരുന്നു. വിജയ്​ ആരാധകരും അണ്ണാ ഡി.എം.കെ പ്രവർത്തകരും തമ്മിൽ വിവിധയിടങ്ങളിൽ ​ൈകയാങ്കളിയുണ്ടായി. സർക്കാർ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്ക്​ കനത്ത പൊലീസ്​ സുരക്ഷ​ ഏർപ്പെടുത്തിയിട്ടുണ്ട്​. വെള്ളിയാഴ്​ച ഉച്ചക്കുശേഷം തമിഴ്​നാട്ടിലെ തിയറ്ററുകളിൽ വിവാദരംഗങ്ങൾ നീക്കിയ സിനിമയാണ്​ പ്രദർശിപ്പിച്ചത്​.

Tags:    
News Summary - Sarkar Movie Row: Movie Makers Reportedly Agree To Drop Scenes- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.