നമോയിലെ ജയറാമി​െൻറ അഭിനയത്തെ പ്രശംസിച്ച് ചിരഞ്ജീവി

അസാധാരണവും അനായസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള ജയറാമി​​െൻറ പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്ന്​ തെലുങ്ക്​ സൂപ്പർ സ്റ്റാർ ചിരഞ്ജീവി, സംസ്‌കൃത സിനിമ ‘നമോ’യുടെ ട്രൈയ്‌ലര്‍ ട്വിറ്റ് ചെയ്ത് കൊണ്ടാണ് ചിരഞ്ജീവിയുടെ ആശംസ. നമോയിലെ അഭിനയത്തിലൂടെ നിരവധി അംഗീകാരങ്ങള്‍ ജയറാമിനെ തേടിയെത്തുമെന്നും മെഗാതാരം അദ്ദേഹം പറഞ്ഞു.

ജയറാമിനെ നായകനാക്കി വിജീഷ് മണി ആദ്യമായി സംവിധാനം ചെയ്ത സംസ്കൃത ചിത്രമാണ്​ നമോ. സിനിമക്ക്​ വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്. പുരാണ പ്രസിദ്ധമായ സുധാമാ എന്ന കഥാപാത്രമായി മാറാൻ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയുംചെയ്യുകയും ചെയ്​തിരുന്നു. മൂന്ന് ദശകത്തിലേറെ നീണ്ട ത​​​​െൻറ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രമായിരുന്നു സുധാമാവ് എന്നും ജയറാം പറഞ്ഞിരുന്നു. ചിത്രത്തിലെ ജയറാമി​​​​െൻറ വേറിട്ട ലുക്​ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ഒരു സംഘം ടെക്നീഷ്യൻമാരാണ് നമോഃക്ക്​ പിന്നിൽ പ്രവർത്തിച്ചത്. അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. യു. പ്രസന്നകുമാർ-എസ്​.എൻ മഹേഷ് ബാബു എന്നിവരുടേതാണ്​ തിരക്കഥ, ക്യാമറ എസ്​. ലോകനാഥനും, ബി. ലെനിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Full View
Tags:    
News Summary - chiranjeevi praises jayaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.