മുംബൈ: മഴക്കാലമെത്തിയതോടെ വീടിെൻറ പുറംഭാഗം പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മുംബൈയിലെ കടൽത്തീരത്തിന് സമീപമാണ് മന്നത്ത് എന്ന പേരിൽ പ്രശസ്തമായ ഷാരൂഖിെൻറ വീടുള്ളത്.
ബാൽക്കണിയടക്കം ഷീറ്റിട്ട് മൂടിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, എല്ലാ മൺസൂൺ കാലത്തും ഷാരൂഖിെൻറ വീട് ഇപ്രകാരം ചെയ്യാറുണ്ടെന്നാണ് പലരും പറയുന്നത്. അടുത്തദിവസങ്ങളിൽ മുംബൈയിൽ കനത്തമഴയാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നത്. കൂടാതെ കഴിഞ്ഞദിവസങ്ങളിലെ മഴയിൽ പലയിടങ്ങളും വെള്ളത്തിലാവുകയും ചെയ്തിരുന്നു.
ഭാര്യ ഗൗരി ഖാൻ, മക്കളായ സുഹാന, ആര്യൻ, അഭ്റാം എന്നിവരാണ് ഷാരൂഖിനൊപ്പം ഈ വീട്ടിലുള്ളത്. സുഹാനയും ആര്യനും വിദേശത്താണ് പഠിക്കുന്നത്. എന്നാൽ, ലോക്ഡൗൺ ആയതോടെ ഇവരും ഇപ്പോൾ വീട്ടിലുണ്ട്.
ഷാരൂഖ് ജന്മദിനത്തിൽ സ്ഥിരമായി ആരാധകരെ കാണാറുള്ളത് ഈ വീടിെൻറ മുകളിൽ വെച്ചാണ്. കഴിഞ്ഞമാസം വീടിെൻറ ബാൽക്കണിയിൽ അദ്ദേഹം ഷൂട്ടിങ് നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 2018ലിറങ്ങിയ ‘സീറോ’യാണ് ഷാരൂഖ് നായകനായ അവസാനചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.