മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ, പാലക്കാടൻ ഗ്രാമങ്ങൾക്ക് മാത്രം സുപരിചിതമായ മ ിത്തിനെ തിരശ്ശീലയിലേക്ക് ആവിഷ്കരിക്കനുള്ള ശ്രമം ആണ്. ഗർഭിണിയായ സ്ത്രീയുടെ മറുപിള്ളയെ ഉപയോഗിച്ച് ഒടിമര ുന്നുണ്ടാക്കി അത് ചെവിയിൽ വെച്ച് ഒടിയനായി മാറുന്ന ആളുകളെ കുറിച്ചുള്ള കഥകൾ പാലക്കാടൻ ഗ്രാമീണ ജനതയ്ക്ക് പുത ുമയല്ല. ഇത്തരത്തിലുള്ള ഒടിയനായ മാണിക്യന്‍റെ കഥയാണ് സിനിമ പറയുന്നത്.
നിരവധി തവണ പാലക്കാട് മലയാള സിനിമയ ിൽ മുഖം കാണിച്ചിട്ടുണ്ട്. ഗ്രാമീണഭംഗി ചിത്രീകരിക്കാനായി സംവിധായകർ എത്താറുള്ളത് ഇൗ വള്ളുവനാടൻ ഗ്രാമങ്ങളിലേ ക്കാണ്. എങ്കിലും ഒടിയൻ പോലെ പാലക്കാടിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന െഎതിഹ്യങ്ങൾ സിനിമക്ക് അത്ര കണ്ട് വി ഷയമായിട്ടില്ല. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ ഓടിയനായി വരുമ്പോൾ ആരാധക പ്രതീക്ഷകൾ വാനോളം ഉയരുക സ്വാഭാവികമാണ്. വൻ പ്രതീക്ഷവെച്ച് എത്തിയവർക്കൊപ്പം ഉയരാൻ ഒടിയന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
വാരണാസിയിലാണ് ഒടിയെൻറ ആദ ്യ രംഗം ആരംഭിക്കുന്നത്. 15 വർഷം മുമ്പ് തേങ്കുറിശ്ശിയിൽ നിന്ന് നാടുവിട്ട് നിരവധി ദേശങ്ങളിലുടെ ചുറ്റിത്തിരിഞ്ഞതിന് ശേഷം വാരണാസിയിൽ എത്തിയിരിക്കുകയാണ് ഒടിയൻ മാണിക്യൻ. വാരണാസിയിൽ നിന്ന് വർഷങ്ങൾക്ക് ശേഷം മാണിക്യൻ തേങ്കുറിശ്ശിയിൽ എത്തുന്നതോടെയാണ് ഒടിയൻ കഥ പറഞ്ഞു തുടങ്ങുന്നത്. പിന്നീട് അയാൾ ഭൂതകാലത്തേക്ക് സഞ്ചരിക്കുകയാണ്. ഒടിയൻ മാണിക്യനെ കുറിച്ച് തേങ്കുറിശ്ശിയിൽ പലരുടെയും ഒാർമകളിലുടെയാണ് സിനിമ പിന്നീട് സഞ്ചരിക്കുന്നത്. ആ സഞ്ചാരങ്ങളിൽ മാണിക്യന്‍റെ പ്രണയവും നിസ്സഹായതയും പ്രതികാരവുമെല്ലാം വരച്ചിടുന്നുണ്ട്.
ഒടിയൻ മാണിക്യന്‍റെ ഭൂതകാലത്ത് പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ചടുലതയും വേഗവും നൽകുന്നതിൽ പരാജയപ്പെടുന്നിടത്താണ് ഒടിയൻ ഒരു ശരാശരി ചിത്രമായി ഒതുങ്ങുന്നത്. മികച്ചൊരു പ്രമേയമുണ്ടായിട്ടും അത് പൂർണതയിലെത്തിക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടുവെന്ന് വേണം കരുതാൻ. സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നത് ഒരു ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഒടിയനെന്നായിരുന്നു. ഇൗ പ്രതീക്ഷയുമായാണ് ആരാധകർ തിയേറ്ററുകളിലെത്തിയത്. എന്നാൽ, അങ്ങിനെയൊരു ചിത്രം പ്രതീക്ഷിച്ചവർക്ക് മുന്നിൽ സാധാരണ ചിത്രം മാത്രമായി ഒടിയൻ മാറി.
മോഹൻലാൽ എന്ന നടനെ സംബന്ധിച്ചടത്തോളം വെല്ലുവിളിയാകുന്ന വേഷമല്ല മാണിക്യന്റേത്. മോഹൻലാലിലെ അഭിനയശേഷിയെ ഉപയോഗപ്പെടുത്താനും സിനിമക്കായില്ല എന്ന് തോന്നി. രണ്ടാം വരവിൽ മഞ്ജുവാര്യർക്ക് പഴയ മഞ്ജുവിെൻറ നിഴൽ മാത്രമാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. അനായാസ അഭിനയത്തിൽ നിന്ന് മാറി രണ്ടാം വരവിലുണ്ടായിരുന്ന ഇടർച്ച ഒടിയനിലും പ്രകടമാവുന്നുണ്ട്. നായകനെക്കാളും ഒരുപടി ഉയർന്ന വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച നടനാണ് പ്രകാശ് രാജ്. ഒടിയനിലെ രാവുണ്ണിയായും പ്രകാശ് രാജ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
സംഗീതവും കാമറയുമാണ് ഒടിയനിലെ എടുത്തു പറയേണ്ട രണ്ട് കാര്യങ്ങൾ. എം. ജയചന്ദ്രൻ ഇൗണം നൽകിയ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. സാം സി.എസിെൻറ പശ്ചാത്തല സംഗീതവും സിനിമക്ക് ചേർന്നു നിൽക്കുന്നതാണ്. തേങ്കുറിശ്ശിയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ ഷാജി കുമാറിന്റെ കാമറ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒടിയനിലെ രാത്രികാല ദൃശ്യങ്ങൾ മനോഹരമായി കാമറയിൽ പകർത്താൻ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്.
ആദ്യ ദിവസങ്ങളിലെ പ്രതികരണങ്ങൾ വിലയിരുത്തുേമ്പാൾ അമിതമായ പ്രതീക്ഷ ഒടിയന് വിനയായെന്ന് വേണം കരുതാൻ. ബാഹുബലി റേഞ്ചിലുള്ള ഒരു ബ്രഹ്മാണ്ഡ ചിത്രവും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന നായകനുമെല്ലാം പ്രതീക്ഷിച്ച് ഒടിയന് ടിക്കറ്റെടുത്താൽ നിരാശയായിരിക്കും.
ചില രംഗങ്ങളിൽ ചെറിയ ആവേശമുയർത്താൻ സിനിമക്ക് കഴിയുന്നുണ്ടെങ്കിലും അത് നില നിർത്തുന്നതിൽ ഒടിയൻ പരാജയപ്പെടുന്നുണ്ട്. കൊട്ടിഘോഷിച്ച ക്ലൈമാക്സ് രംഗം ശരാശരിക്കും താഴെയാണ്. ഒടിയനായുള്ള മാണിക്യന്‍റെ പരകായ പ്രവേശം നടക്കുന്ന രംഗങ്ങളിൽ ഗ്രാഫിക്സിെൻറ സാധ്യത കുറച്ച് കൂടി മികച്ച രീതിയിൽ ഉപയോഗിക്കാമായിരുന്നു. ഗ്രാഫിക്സിന്റെ കൂടി സഹായത്തോടെ ഒടിയൻ മാണിക്യന്‍റെ ഒടിവെക്കൽ രംഗങ്ങൾ ചിത്രീകരിച്ചിരുന്നുവെങ്കിൽ ആരാധകരെ ത്രസിക്കുന്ന മാസ് രംഗങ്ങൾ പിറവിയെടുത്തേനെ.
ഇതുവരെ ആരും പറയാത്ത കഥയാണ് ഒടിയൻമാരുടേത്. ഒരു കാലത്ത് സവർണ്ണർ അവർണ്ണരെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ അവരെ ഒടിയനായി മുദ്രകുത്തിയിരുന്നതായി വിലയിരുത്തലുകളുണ്ട്. സവർണ്ണർക്കെതിരായ അവർണ്ണെൻറ പ്രതിരോധമായിരുന്നു ഒടിയൻമാരിലുടെ വെളിപ്പെട്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരത്തിൽ വലിയ പ്രാധാന്യമുള്ള വിഷയമാണ് ഒടിയൻ. ഇതിനെ കുറിച്ചൊന്നും സിനിമ ചർച്ച ചെയ്യുന്നില്ല. മാസും ക്ലാസുമൊന്നും പ്രതീക്ഷിക്കാതെ വരുന്നവർക്ക് കാണാവുന്ന ചിത്രമാണ് ഒടിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.