വായനാവാരത്തിൽ ഇഷ്​ടനോവൽ വായിച്ച്​ മമ്മൂട്ടി; ദൃശ്യം പകർത്തി ദുൽഖർ

കൊച്ചി: വായനാവാരത്തിൽ ടി.ഡി രാമകൃഷ്​ണ​​െൻറ പ്രശസ്​ത നോവലായ ഫ്രാൻസിസ്​ ഇട്ടിക്കോരയിലെ ഒരു ഭാഗം വായിച്ച്​ നടൻ മമ്മൂട്ടി. മകനും നടനുമായ ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ വായനയും മറ്റ്​ വിശേഷങ്ങളും പകർത്തി യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്​. ഡി.സി ബുക്​സാണ്​ വിഡിയോയുടെ പിന്നിൽ. വായനയുടെ പ്രാധാന്യത്തെ കുറിച്ചും ത​​െൻറ വായനാ രീതിയെ കുറിച്ചും വിഡിയോയിൽ മമ്മൂട്ടി വിശദീകരിക്കുന്നുണ്ട്​.

പെട്ടെന്ന് വായിക്കുകയും കാര്യങ്ങള്‍ മനസിലാവുകയും ഓര്‍ക്കുകയും ചെയ്യുന്ന ഒരു വായനാരീതിയാണ്​​ ത​േൻറതെന്ന്​ മമ്മൂട്ടി പറയുന്നു. വായിക്കുന്ന വാക്കുകള്‍ക്ക് തൊട്ടുമുമ്പിലേക്ക്​ എപ്പോഴും കണ്ണ് പോയിക്കൊണ്ടിരിക്കും. പബ്ലിഷ് ചെയ്​ത കാലത്ത് തന്നെ ടി.ഡി രാമകൃഷ്ണന്‍ തനിക്ക് അയച്ചുതന്നതാണ്​ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലെന്നും മമ്മൂട്ടി പറഞ്ഞു. കയ്യിൽ കിട്ടിയപ്പോൾ ഞാനിത്​ കുറേ വായിച്ചു. പിന്നെയും വായിച്ചു. വളരെ രസകരമായ ഒരു പുസ്​തകമാണിത്​. സിനിമയിൽ ഒക്കെ ഉപയോഗിക്കാവുന്ന കഥാപാത്രമാണ്​ ഫ്രാൻസിസ്​ ഇട്ടിക്കോരയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.