പ്രണയവും കലഹവും സൗഹൃദങ്ങളുടെ കളിചിരികളും കലയുടെ ആരവങ്ങളും ഉയരാതെ കടന്നുപോയി ഒരു അധ്യയന വർഷം. വിഥ്യാർഥികളുടെ കാലടികൾ മാഞ്ഞു പോയ മുറ്റങ്ങൾ ഇല പൊഴിച്ചുമൂടി ശിശിരം. ഒടുവിൽ പരീക്ഷകൾക്കായി കലാലയം തുറന്നപ്പോൾ പൊഴിഞ്ഞുവീണ ഇലകൾക്ക് മുകളിലൂടെ നഷ്ടമായ കോളജ് കാലത്തിന്‍റെ ഓർമകളും പേറി നടന്നു നീങ്ങുകയാണിവർ... കോട്ടയം സി.എം.എസ് കോളജിൽ നിന്നൊരു ദൃശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.