വിളയട്ടെ പൊൻകതിർ .....

വിത്തിടും മുതൽ കതിര് കൊയ്യും വരെ നെൽ കർഷകർ ആശങ്കയുടെ യുദ്ധഭൂമിയിലാണ്. വിത കഴിഞ്ഞാൽ മുളയ്ക്കും വരെയും വർഷകൃഷിയാണെങ്കിൽ അതിവർഷത്തിനെതിരെയും നീളുന്ന യുദ്ധം. വളമിടാൻ പണം കണ്ടെത്താനും കീടങ്ങളോടും കീടനാശിനികളോടും തുടരുന്ന യുദ്ധം...

ഈ യുദ്ധമെല്ലാം വിജയിച്ച് വിളവെടുക്കാറാവുമ്പോൾ തമിഴ് നാട്ടിൽ നിന്നും കൊയ്ത്ത് യന്ത്രം എത്തിക്കുന്ന ഇടനിലക്കാരോടും കൊയ്ത് പാടത്തു കൂട്ടിയാൽ സംഭരണക്കാരനോടും സംഭരിച്ച നെല്ലിനു പണം കിട്ടാനും നീളുന്ന യുദ്ധം. ഈ യുദ്ധമെല്ലാം കഴിഞ്ഞു കടം കയറി നടുവൊടിഞ്ഞു പാടത്തു നിന്നു കയറും മുമ്പേ ഇനിയീ പണിക്കില്ലേ എന്നു പറഞ്ഞ് അവൻ കോലൊടിച്ചിടും. എങ്കിലും അടുത്ത സീസണാവുമ്പോൾ മനസും ശരീരവും വീണ്ടും യുദ്ധസജ്ജമാവും. നമ്മെ ഊട്ടി നിറയ്ക്കാൻ. അപ്പർകുട്ടനാടൻ പാടശേഖരങ്ങൾ മുളവന്ന് പച്ചവിരിച്ചിരിക്കുന്നു. കുമരകം പുതുക്കാട്ടമ്പലം കീറ്റുപാടത്ത് ചെളി കുത്തി വരമ്പ് ബലപ്പെടുത്തുന്ന കർഷകൻ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

camera_alt
access_time 2023-11-25 03:46 GMT