മകന്റെ കൈകളുമായി വന്ന ബസവന ഗൗഡയുടെ കൈകൾ ചേർത്തുപിടിച്ച് വിതുമ്പുന്ന കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ മാതാവ് ഷെറിനും പിതാവ് സാജൻ മാത്യുവും (ഇടത്ത്). ശസ്ത്രക്രിയ നടത്തിയ എറണാകുളം അമൃത ആശുപത്രിയിലെ സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റിവ് സർജറി വിഭാഗം ചെയർമാൻ ഡോ. സുബ്രഹ്മണ്യ അയ്യരാണ് സമീപം. മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ ഇരുകൈയും വൈദ്യുതാഘാതമേറ്റ് കൈകൾ നഷ്ടമായ കർണാടക ബെല്ലാരിയിൽ റൈസ് മില്ലിൽ ബോയിലർ ഓപറേറ്ററായ ബസവന ഗൗഡക്കാണ് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. ഫ്രാൻസിൽ അക്കൗണ്ടിങ് ബിരുദാനന്തര ബിരുദ വിദ്യാർഥിയായ നേവിസ് അസുഖത്തെ തുടർന്ന് അബോധാവസ്ഥയിലായി മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.