രാത്രിയുമായ്
പരിചിതമായ് കൊണ്ടിരിക്കുന്നവൻ
ഞാൻ
ഞാൻ മഴയിൽ പുറത്തേക്ക്
നടന്നിട്ടുണ്ട്
മഴയിൽ
തന്നെ തിരികെയും
വിദൂരത്തിലുള്ള
നഗരദീപങ്ങളിലേക്ക്
ഞാൻ പുറത്തേക്ക് നടന്നിട്ടുണ്ട്
നിരാശയിലാഴ്ന്ന
നഗരവീഥികളെ
ഞാൻ നോക്കിക്കണ്ടിട്ടുണ്ട്
കണ്ണുകൾ ഊർത്തി കൊണ്ട്
വിശദീകരണത്തിന് താൽപര്യപ്പെടാതെ
രാത്രികാവൽക്കാരനെ അവന്റെ ജോലിനേരത്ത്
മുറിച്ച് കടന്നിട്ടുണ്ട്
ഞാൻ നിശ്ചലം നിന്നു
കാലൊച്ച നിലച്ചു
അപ്പോൾ അകലെ നിന്ന്
ഇടറിയ നിലവിളി
മറ്റൊരു തെരുവിൽ നിന്ന്
കൂരകൾക്കുമീതെ
പക്ഷെ അതെന്നെ തിരിച്ചുവിളിച്ചില്ല
ശുഭരാത്രിയും പറഞ്ഞില്ല
പിന്നീടും നിലകൊണ്ടു
ഭൂമിയിലല്ലാത്ത ഉയരത്തിലേക്ക്
ആകാശത്തിനു അഭിമുഖമായ്
ഒരു പ്രകാശ ഘടികാരത്തിനു നേരെ
സമയം തെറ്റുമല്ല
ശരിയുമല്ലയെന്ന്
പ്രഖ്യാപിച്ചുകൊണ്ട്
രാത്രിയുമായ്
പരിചിതമായ് കൊണ്ടിരിക്കുവൻ
ഞാൻ
-റോബർട്ട് ഫ്രോസ്റ്റ്-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.