എമിലി ഡിക്കൻസണിന്‍റെ കവിത - പ്രതീക്ഷ

എമിലി ഡിക്കൻസൺ (1830 -1886)

ഇംഗ്ലീഷ് സാഹിത്യത്തിലെ അനശ്വരയായ ഭാവഗീതങ്ങൾ എഴുതിയ അമേരിക്കൻ കവി.ജീവിച്ചിരിക്കുമ്പോൾ ഇവരുടെ ഏതാനും കവിതകൾ മാത്രമാണ് പ്രസിദ്ധികരിച്ചത്. തന്‍റെ കവിതകൾ പ്രസിദ്ധികരിക്കാനോ അവയിൽ അക്കാലത്തെ ശൈലിക്കനുസരിച്ചു മാറ്റങ്ങൾ വരുത്താനോ അവർ തയാറായില്ല. മരണശേഷം അവർ പെട്ടിയിൽ സൂക്ഷിച്ചിരുന്ന ആയിരത്തിൽ പരം കവിതകൾ വീട്ടുകാർ കണ്ടെടുത്തു പ്രസിദ്ധികരിക്കുകയായിരുന്നു. ഏകാകിനിയും സാമൂഹ്യ ബന്ധങ്ങളിൽ താല്പര്യം ഇല്ലാത്തപ്രകൃതവു മായിരുന്നു അവരുടേത്. ഹൃസ്വ കവിതകൾ ആയിരുന്നു എല്ലാം. പ്രണയവും വിരഹവും മരണവും ദൈവവും പ്രകൃതിയുമായിരുന്നു അവരുടെ ഇഷ്ടപ്രമേയങ്ങൾ. പ്രകൃതിയുടെ സൂക്ഷ്മ നിരീക്ഷണങ്ങളും മനുഷ്യ വികാരങ്ങളുടെ ലാവണ്യം നിറഞ്ഞ അടയാളങ്ങളും അവരുടെ കവിതകളിൽ കാണാം. ഓരോ തലമുറയും തങ്ങളുടെ മാനസിക ലോകത്തെ അവരുടെ കവിതകളിൽ കണ്ടെത്തുകയും പുതിയ അർത്ഥങ്ങളിലൂടെ വായിക്കുകയും ചെയ്യുന്നു


പ്രതീക്ഷ

പ്രതീക്ഷ തൂവലുകളോടുകൂടിയ
ജീവിയാണ്
അത് ആത്മാവിൽ ചേക്കേറിയിരിക്കുന്നു
വാക്കുകൾ ഇല്ലാതെ
ഈണങ്ങൾ പാടുന്നു
അത് നിലയ്ക്കില്ല
ഒരിക്കലും
ഏറ്റവും മധുരിതമായത്
കൊടുങ്കാറ്റിൽ കേൾക്കപ്പെടുന്നു
വൃണം കൊടുങ്കാറ്റായ് തീരും
അത്യധികം
ചൂട് പകർന്ന
ചെറുപക്ഷിയെ
അത്‌ പരിഭ്രമിപ്പിക്കുന്നു
തണുപ്പുറഞ്ഞ ഇടങ്ങളിലും
അപരിചിതമായ സമുദ്രങ്ങളിലും
ഞാനിത് കേട്ടിട്ടുണ്ട്
ഒട്ടും തീവ്രമല്ലാതെ...........
അത് ഒരു റൊട്ടി കഷ്ണം മാത്രം
എന്നോട് ചോദിക്കുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.