റെയ്നർ റിൽക്കെയുടെ കവിത-ശരത്കാലത്തെ ദിവസം


റെയ്നർ റിൽക്കെ (1875 - 1926)

അനശ്വരനായ ജർമ്മൻ കവി. ഇരുപതാം നൂറ്റാണ്ടിലെ കാവ്യഭാവുകത്വത്തെ മുഴുവൻ സ്വാധീനിക്കാൻ ഇദ്ദേഹത്തിന്റെ കവിതകൾക്ക് കഴിഞ്ഞു. പാരമ്പര്യത്തിൽ നിന്ന് ആധുനികതയിലേക്കുള്ള സാംക്രമണിക കവികളിൽ മുമ്പനായിരുന്നു. സിംബ ലിസ്റ്റ് എന്ന് നിരൂപകരാൽ വിളിക്കപ്പെട്ടു. മിസ്റ്റിസിസവും പ്രകൃതിയുടെ ദൃശ്യവിതാനങ്ങളും കലർന്ന റിൽക്കെയുടെ കവിത ഇമേജറികൾ കൊണ്ട് സമ്പന്നമാണ്. അവിശ്വാസത്തിന്‍റെ കാലത്തെ ഏകാന്തതയും ഉൽക്കണ്ഠയും അതിൽ കാണാം. ആവിഷ്ക്കരിക്കാൻ ദുസ്സാധ്യമായ പല മാനസിക ഭാവങ്ങളെയും സങ്കീർണ്ണതകളെയും റിൽക്കെയുടെ കവിതകൾ അത്യന്തം സുന്ദരമായി പ്രകടമാക്കി.

ശരത്കാലത്തെ ദിവസം

വേനലിലെ
വിളവെടുപ്പിന് ശേഷം
ദൈവമേ
നിന്റെ നിഴലുകൾ
സൂര്യഘടികാരത്തിലേക്ക്
നീളുന്ന വിനാഴികകളിത്
പുൽത്തകടികൾ
വികൃതി കാറ്റുകളെ
പറത്തുന്നു

അവസാന പഴങ്ങളെ
മയക്കി ഉരുട്ടിയെടുക്കുന്നു
രണ്ടു ദിവസത്തെ 

ചൂടൻ വെളിച്ചത്തിലേക്ക്
വിട്ടുകൊടുത്ത്
കുറ്റമറ്റ്
സുവർണ്ണമാക്കാൻ
അവയുടെ കാലയളവ് പ്രകാരം
വീഞ്ഞിലൂടെ
അവസാനത്തെ കുറച്ചു
മധുരം കൂടി
കൈയടക്കാനായ്

വീടില്ലാത്തവർ
ആരായാലും
ഇപ്പോൾ
അഭയമൊരുക്കുന്നില്ല
ഒറ്റക്കു ജീവിക്കുന്നവൻ
അനിശ്ചിതമായ് ജീവിക്കും
അതുകൊണ്ട്
അവനുണരുന്നു

കുറച്ചു വായിക്കാനായ്
നീണ്ട എഴുത്തുകൾ അയക്കാനായ്
നഗരപ്രാന്ത വീഥികളിലൂടെ
ഇടക്കിടെ

അവൻ ചഞ്ചലനായ് അലയുന്നു
കാട്ടിലകൾ
കൊഴിയുമ്പോൾ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.