?????????????? ??????????? ??????????????????? ????????? ???????????, ???? ???????????????????

രവീന്ദ്രൻ മാസ്​റ്റർ... ഹാർമോണിയ കട്ടകളിൽ വിസ്​മയം തീർത്ത സംഗീതജ്ഞൻ

മലയാള സംഗീതാസ്വാദകരുടെ മനസ്സി​​​െൻറ മണിച്ചിമിഴിലേക്ക്​ ഒരു പനിനീർത്തുള്ളി കണക്കെ ശുദ്ധസംഗീതം പകർന് നു തന്ന കുളത്തൂപ്പുഴ രവിയെന്ന രവീന്ദ്രൻ മാസ്​റ്റർ നിത്യവിഹായസ്സിലേക്ക്​ അലിഞ്ഞു ചേർന്നിട്ട്​ 14 വർഷം പിന്നിട ്ടിരിക്കുന്നു. ഇൗണങ്ങൾകൊണ്ട്​ രവീന്ദ്രൻ മാസ്​റ്റർ തീർത്ത മായാജാലങ്ങൾക്ക്​ ആസ്വാദക മനസ്സുകളിൽ ഇന്നും ചുണ്ട ുകളിലേക്ക്​ ഒഴുകിയെത്തുന്ന രവീന്ദ്ര സംഗീതം തന്നെ സാക്ഷ്യം.

മലയാളികളുടെ ഇഷ്​ടപ്പെട്ട പത്ത്​​ പാട്ടുകളെടു ത്താൽ അതിലേറെയും രവീന്ദ്ര സംഗീതം തന്നെയാവും എന്നതിൽ തർക്കമുണ്ടാവില്ല. ഗായകൻ, ഡബ്ബിംഗ്​ ആർട്ടിസ്​റ്റ്​, സംഗീത സംവിധായകൻ തുടങ്ങി വിവിധ തുറകളിൽ ത​​​െൻറ സാന്നിധ്യമറിയിച്ച രവീന്ദ്രൻ മാസ്​റ്റർ തൊട്ടതെല്ലാം പൊന്നാക്കി മാ റ്റിയ സംഗീത ലോകത്തെ കിരീടമില്ലാത്ത ചക്രവർത്തിയായിരുന്നു ഏറെക്കാലം. ശുദ്ധ സംഗീതത്തെ ലളിതസംഗീതത്തി​​​െൻറ ഹൃ ദയത്തിലേക്ക്​ ചേർത്തുവെച്ചായിരുന്നു അദ്ദേഹത്തിൻറെ ഗാനങ്ങൾ ഒാരോന്നും പിറന്നത്​. അനശ്വരമായ ഒ​േട്ടറെ ഗാനങ്ങൾ സമ്മാനിച്ചാണ്​ 2005 മാർച്ച്​ മൂന്നിന് രവീന്ദ്രൻ മാസ്​റ്റർ മറഞ്ഞത്​.

കഥ ആവശ്യപ്പെടുന്ന സന്ദർഭങ്ങൾക്ക്​ അനുസര ിച്ച്​ സംഗീതമൊരുക്കാൻ അസാമാന്യ മിടുക്കായിരുന്നു രവീന്ദ്രൻ മാസ്​റ്റർക്ക്​

ആരും പാടിന ടക്കുന്ന പാട്ടുകളാണ്​ രവീന്ദ്രൻ മാഷി​​​െൻറ സൃഷ്​ടി. സംഗീത സംവിധായക​​​െൻറ കേമത്തം തെളിയിക്കാനല്ല, പകരം ആസ്വാദ ക​​​െൻറ മനം നിറയ്​ക്കുന്ന അനുഭൂതി പകരാനാണ്​ രവീന്ദ്രൻ മാസ്​റ്റർ ശ്രമിച്ചത്​. അതുകൊണ്ടവണം വിരസ സന്ധ്യകളിൽ പല പ്പോഴും അവ മനസ്സിൽ നിന്ന് നാവിലേക്ക്​​ കൂടുവിട്ട്​ കൂടുമാറ്റം നടത്തുന്നതും. ആസ്വാദകരുടെ മനസ്സിൽ ആഴത്തിൽ ഇറങ ്ങിച്ചെല്ലാനും അവരെ അതിൽ അലിയിക്കാനുമുള്ള മാന്ത്രികതയാണ്​ ആ വലിയ സംഗീതജ്ഞൻ ത​​​െൻറ ഒാരോ ഇൗണങ്ങളിലും ഒളിപ്പ ിച്ചുവെച്ചത്​.

ഇമ്പമുള്ള ഇൗണങ്ങൾ...
കേട്ടുകഴിഞ്ഞ്​ മറക്കാനുള്ള ഇൗണങ ്ങളായിരുന്നില്ല രവീന്ദ്രൻ മാഷി​​​െൻറത്​. ഹാർമോണിയത്തിലായിരുന്നു അദ്ദേഹത്തി​​​െൻറ സംഗീതജാലങ്ങൾ പിറന്നത്​. കഥാ സന്ദർഭങ്ങൾക്കനുസരിച്ച്​ ഹിന്ദുസ്​ഥാനി, കർണാട്ടിക്​ സംഗീതങ്ങൾ ഉപയോഗപ്പെടുത്തി ചിട്ടപ്പെടുത്തിയെടുക്ക ും. അതി​​​െൻറ വശ്യത രവീന്ദ്രൻ മാഷി​​​െൻറ പാട്ടുകളിൽ കാണാം.

‘ഹരിമുരളീ രവം... ഹരിത വൃന്ദാവനം..
പ് രണയ സുധാമയ മോഹന ഗാനം...’

‘ആറാംതമ്പുരാൻ’ എന്ന ​മോഹൻലാൽ ചിത്രത്തിനു വേണ്ടി സിന്ധുഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഇൗ ഗാനം രവീന്ദ്ര​​​െൻറ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്നാണ്​. ഗിരീഷ്​ പുത്തഞ്ചേരി എഴുതി യേശുദാസ്​ ആലപിച്ച ഇൗ ഗാനം യേശ​ുദാസിൻറെ കാലം കഴിഞ്ഞു എന്നു പാടിനടന്നവർക്കുള്ള മറുപടിയായിരുന്നുവെന്ന്​ രവീന്ദ്രൻ മാസ്​റ്റർ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്​. പ്രായാധിക്യം മൂലം ദാസ്​ അവശനാണെന്നും പഴയ പോലെ ശബ്​ദമൊന്നും വരുന്നി​ല്ലെന്നും ചില കുബുദ്ധികൾ പ്രചരിപ്പിക്കുന്നത്​ കേട്ടപ്പോൾ യേശുദാസി​​​െൻറ അടുത്ത സുഹൃത്ത്​ കൂടിയായ രവീന്ദ്രൻ മാസ്​റ്റർക്ക്​ അത്​ താങ്ങാവുന്നതിലും അധികമായിരുന്നു. അതിനാൽ തന്നെ യേശുദാസിനെ മുന്നിൽ കണ്ട്​ ആ ഗാനം പ്രത്യേകമായി ചിട്ടപ്പെടുത്തുകയായിരുന്നു. യേശുദാസല്ലാതെ മറ്റൊരാൾ ആ ഗാനത്തിൻറെ പൂർണതയിൽ ആലപിക്കില്ലെന്ന്​ അതു കേൾക്കുന്ന നമുക്ക്​ ബോധ്യമാവുകയും ചെയ്യും.

തേനും വയമ്പും..., ഒറ്റക്കമ്പി നാദം..(തേനും വയമ്പും-1981), ഏഴു സ്വരങ്ങളും..(ചിരിയോ ചിരി-1982), രാജീവം വിടരും നിൻ മിഴികൾ...(ബെൽറ്റ്​ മത്തായി-1983), ​ഋതുമതിയായ്​ തെളിമാനം..(മഴനിലാവ്​ -1983), സുഖമോ ദേവി..(പ്രശ്​നം ഗുരുതരം -1983), പുഴയോരഴകുള്ള പെണ്ണ്​...(എ​​​െൻറ നന്ദിനിക്കുട്ടിക്ക്​ -1984), ഇന്നുമെ​​​െൻറ കണ്ണുനീരിൽ.., പാടം നമുക്ക്​ പാടാം..(യുവജനോത്സവം -1986), സുഖമോ ദേവീ..., ശ്രീലതികകൾ.. (സുഖമോ ദേവീ..- 1986) പുലർകാല സുന്ദര...(ഒരു മെയ്​ മാസ പുലരിയിൽ -1987), ചന്ദന മണിവാതിൽ...(മരിക്കുന്നില്ല ഞാൻ -1988), സുന്ദരി സുന്ദരി ഒന്നൊരുങ്ങി വാ...(ഏയ്​ ഒാ​േട്ടാ -1990), ശാരി മേരി രാജേശ്വരി..(ഗാനമേള -1991), ഗോപാംഗനേ...(ഭരതം -1991), സുമുഹൂർത്തമായ്​...(കമലദളം -1992) സംഗീതാസ്വാദകരുടെ മനസ്സിൽ കുടികൊള്ളുന്ന ഒട്ടനവധി ഗാനങ്ങളാണ്​ രവീന്ദ്ര​​​െൻറതായി പുറത്തു വന്നത്​.

രവീന്ദ്രൻ മാസ്​റ്റർ രാഷ്​ട്രപതി ആർ. വെങ്കിട്ടരാമനിൽ നിന്ന്​ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്​കാരം ഏറ്റുവാങ്ങുന്നു

മദ്രാസിലെ കോടമ്പാക്കത്തെ ഇന്ദിരാഗാന്ധി സ്‌ട്രീറ്റിൽ ‘തായ്നാദം‘ എന്ന വീട്ടിലിരുന്നാണ് രവീന്ദ്രന്‍ ആദ്യകാലങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്. വീടിന്‍റെ താഴത്തെ നില താ‍മസത്തിനുപയോഗിച്ചപ്പോൾ മുകൾ നില അദ്ദേഹം ഒരു കൊച്ചു സ്റ്റുഡിയോ ആയി ഉപയോഗിക്കുകയായിരുന്നു. ‘ഒറ്റക്കമ്പി നാദം..’, ‘തേനും വയമ്പും..’ തുടങ്ങി അദ്ദേഹത്തിന്‍റെ ആദ്യകാല ഹിറ്റുകളിൽ പലതും ഇവിടെയാണ് പിറവി കൊണ്ടത്. പിന്നീട്​ മലയാള സിനിമാനുബന്ധ പ്രവർത്തനങ്ങൾ മ​ദ്രാസിൽ നിന്ന്​ കേരളത്തിലേക്ക്​​ കേന്ദ്രീകരിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇൗ വീട്​ വിൽക്കുകയായിരുന്നു.

ഭരതം എന്ന ചിത്രത്തിൽ നിന്ന്​

ഏതൊരു ഗാനത്തിന്​ സംഗീതമൊരുക്കുന്നതിന്​ മുമ്പും ആ ഗാനം ഉൾപ്പെടുത്തുന്ന ചിത്രത്തി​​​െൻറ കഥയെ കുറിച്ച്​ വ്യക്തമായ ധാരണ അദ്ദേഹം ചോദിച്ച്​ മനസ്സിലാക്കുമായിരുന്നു. കഥയും കഥാപാത്രങ്ങളും പശ്ചാത്തലവുമെല്ലാം മനസ്സിലാക്കും. അതറിഞ്ഞശേഷം മാത്രമേ ഏത്​ സംഗീത ധാര സ്വീകരിക്കണമെന്നു തന്നെ അദ്ദേഹം തീരുമാനിക്കുമായിരുന്നുള്ളു. ‘അരയന്നങ്ങളുടെ വീട്​’ എന്ന ചിത്രത്തിലെ ‘ദീന ദയാലോ രാമാ .... ജയ സീതാ വല്ലഭ രാമാ ..’ എന്ന ഗാനം ആലപിക്കാൻ ഹിന്ദുസ്​ഥാനി സംഗീതത്തിൽ പ്രാവീണ്യമുള്ള ഗായത്രിയെ ഉപയോഗപ്പെടുത്തിയത്​ ചിത്രത്തിലെ നായിക ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ നിന്ന്​ കേരളത്തിലുള്ള ഭർത്താവി​​​െൻറ വീട്ടിലെത്തിയ കഥാപാത്രമായതിനാലായിരുന്നു.

യേശുദാസ്​, ലതിക എന്നിവർക്ക്​ നിർദേശം നൽകുന്ന രവീന്ദ്രൻ മാസ്​റ്റർ (ഫയൽ ഫേ​​േട്ടാ)

1990ൽ ലോഹിതദാസി​​​െൻറ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്​ത ‘ഹിസ്​ ഹൈനസ്​ അബ്​ദുല്ല’ എന്ന ചിത്രത്തിലെ മോഹൻലാൽ ആലപിക്കുന്ന ‘തൂബഡീ മാഷാ അള്ളാ...’ എന്ന ഗാനം ഹിന്ദുസ്​ഥാനിയിലാണ്​ ചിട്ടപ്പെടുത്തിയത്​. ഇൗ ചിത്രത്തിലെ ‘ദേവ സഭാതലം ...’ എന്ന ഗാനത്തിലും കഥാപാത്രത്തി​​​െൻറ സ്വഭാവമനുസരിച്ച്​ ഗാനം ചിട്ട​െപ്പടുത്തുന്നതിലെ രവീന്ദ്രൻ മാജിക്​ കാണാം​.. സംഗീത പാണ്ഡിത്യത്തിൽ അഹങ്കാരം മൂത്ത കൈത​പ്രത്തി​​​െൻറ കഥാപാത്രം​ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംഗീത മത്സരത്തിനായി വെല്ലുവിളിക്കുന്നതാണ്​ രംഗം.

‘ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം സ്വാഗതം....’

ഇരു കഥാപാത്രങ്ങളും പരസ്​പരം സ്വാഗതമോതുന്ന ആദ്യ വരിയിൽ തന്നെ കൈതപ്രത്തി​​​െൻറ കഥാപാത്രത്തി​​​െൻറ കാർക്കശ്യവും അഹന്തയും വ്യക്തമാവുന്ന തരത്തിലായിരുന്നു ഇൗണം നൽകിയത്​.

ഹിസ്​ ഹൈനസ്​ അബ്​ദുല്ല

ചലച്ചിത്ര ഗാനങ്ങൾക്ക്​ പുറമെ രവീന്ദ്രൻ സംഗീതം പകർന്ന ആൽബങ്ങൾ നിരവധിയാണ്​. തരംഗണി പുറത്തിറക്കിയ ‘വസന്തഗീതങ്ങൾ’ എന്ന ആൽബത്തിനു വേണ്ടി അദ്ദേഹം സംഗീതം പകർന്ന, ‘മാമാങ്കം... പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ...’ എന്ന ലളിതഗാനം ഏറെ ജനപ്രീതി നേടിയിരുന്നു. പുലർച്ചെ മൂന്നു മണിക്കായിരുന്നു ഇൗ ഗാനത്തിന്​ സംഗീതം പകർന്നതെന്ന്​ അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. അക്കാലങ്ങളിൽ രവീന്ദ്ര​​​െൻറ സംഗീതത്തിൽ പുറത്തിറങ്ങുന്ന ഒാണപ്പാട്ടുകൾക്കായി കാത്തിരുന്നു സംഗീത ​േലാകം. ശ്രീകുമാരൻ തമ്പി -രവീന്ദ്രൻ -യേശുദാസ്​ ടീമി​​​െൻറ ഒാണപ്പാട്ടുകൾ സിനിമ പാട്ടുകളെക്കാൾ ഹിറ്റുകളായിരുന്ന ഒരു കാലമുണ്ടായിരുന്നു.

രവീന്ദ്രൻ മാസ്റ്ററും കുടുംബവും (ഫയൽ)

പലപ്പോഴും സിനിമയേക്കാൾ രവീന്ദ്ര​​​െൻറ സംഗീതമായിരുന്നു ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്​തത്​. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതിലെ രവീന്ദ്ര​​​െൻറ സംഗീതം ഹിറ്റ്​ ആയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്​. 1985ൽ ‘നീലക്കടമ്പ്’​ എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം സംഗീതം നിർവഹിച്ച ‘കുടജാദ്രിയിൽ...’ എന്ന ഗാനം ഇത്തരത്തിൽ ശ്രദ്ധേയമാണ്​..

‘കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍
ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു....’

മലയാളികൾ ഇൗ ഗാനം ഹൃദയത്തോട്​ ചേർത്തു വെച്ചു. ഇൗ ഗാനത്തി​െൻ പിറവിയുമായി ബന്ധപ്പെട്ട്​ ഒരു അനുഭവം രവീന്ദ്രൻ ഒരിക്കൽ പറഞ്ഞിരുന്നു. സിനിമയിൽ അധികം ക്ലച്ചു പിടിക്കാത്ത കാലം മദിരാശിയിൽ അലഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരാൾ തന്നോട്​ മൂകാംബികയിൽ പോയി വരാൻ നിർദേശിച്ചു. എന്നാൽ മൂകാംബിക എവിടെയാണെന്നോ അവിടത്തെ പ്രതിഷ്​ഠ എന്താണെന്നോ അറിയില്ലായിരുന്നു. എങ്കിലും മൂകാംബികയിൽ പോകുമെന്ന്​ ഉടനെ ത​​​െൻറ ഡയറിയിൽ കുറിച്ചു വെച്ചു. എന്നാൽ പല തവണ ശ്രമിച്ചെങ്കിലും യാത്ര മുടങ്ങി. പിന്നീട്​ ഒരുപാട്​ കാലത്തിനു ശേഷം പഴയ ഡയറികൾ മറിച്ചുനോക്കുന്നതിനിടെ ഭാര്യ ഇൗ കുറിപ്പ്​ ശ്രദ്ധിച്ചു. വീണ്ടും യാത്രയെ കുറിച്ചുള്ള ചിന്ത മനസ്സിൽ കൂടു കൂട്ടി. അതിനിടെ സിനിമാ മേഖലയിൽ ജ്യോതിഷ പ്രവചനങ്ങളും മറ്റും ചെയ്​തിരുന്ന കോര സ്വാമി എന്നയാളും തന്നോട്​ നിർദേശിച്ചതനുസരിച്ച്​ മൂകാംബിക യാത്ര നടത്തി. യാത്ര കഴിഞ്ഞ്​ തിരിച്ചെത്തിയപ്പോൾ രവീന്ദ്രനെ കാത്ത്​ കുറച്ചു പേർ നിൽക്കുന്നുണ്ടായിരുന്നു. മുകാംബികയുമായി ബന്ധപ്പെട്ട്​ അവർ ചിത്രീകരിക്കുന്ന ‘നീലക്കടമ്പ്​’ എന്ന ചിത്രത്തിലേക്ക്​ പാട്ട്​ ചെയ്യിക്കാൻ എത്തിയതായിരുന്നു അവർ. അതായിരുന്നു ‘കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ’എന്ന ഗാനം.

യേശുദാസുമായി അടുത്ത ബന്ധമായിരുന്നു രവീന്ദ്രന്​. സംഗീത സംവിധാന രംഗത്തേക്ക്​ രവീന്ദ്രനെ എത്തിച്ചത് യേശുദാസ്​ ആയിരുന്നു​. രവീന്ദ്രൻ മാഷി​​​െൻറ സംഗീതത്തിൽ യേശുദാസ്​ ആലപിച്ച ഗാനങ്ങളെല്ലാം ഹിറ്റുകളായിരുന്നു എന്നു തന്നെ പറയാം. ദേവരാജൻ, ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, എം.എസ്​ ബാബുരാജ്​, കെ. രാഘവൻ തുടങ്ങിയ സംഗീത സംവിധായകർ ഉഴൂതുമറിച്ച യേശുദാസിനെ അത്രമേൽ ഉപയോഗിച്ച മറ്റൊരാൾ രവീന്ദ്രൻ മാസ്​റ്ററെ പോലെ വേറേയില്ല.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഗ്രാമത്തിൽ 1941 നവംബർ ഒൻപതിനായിരുന്നു​ രവീന്ദ്ര​​​െൻറ ജനനം. ചെറുപ്പം മുതൽ തന്നെ സംഗീതത്തോടുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിൽ കൂടുകൂട്ടിയ കുളത്തുപ്പുഴ രവിയെന്ന രവീന്ദ്രൻ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്ന്​ സംഗീതം പരിശീലിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം ഗാനമേള ട്രൂപ്പുകളിൽ ഗായകനായി. സിനിമയിൽ പാട്ടുകാരനാകണമെന്ന ആഗ്രഹത്താൽ മദ്രാസിലേക്ക്​ വണ്ടി കയറി. ആദ്യകാലങ്ങളിൽ കഷ്​ടപ്പാടും ദുരിതവുമായി ദിവസങ്ങൾ തള്ളി നീക്കി.

യേശുദാസിൻറെയും രവീന്ദ്രൻ മാസ്​റ്ററുടെയും കുടുംബം (ഫയൽ)

കഷ്​ടപ്പാടി​​​െൻറ കയ്​പ്പു നീർ കുടിച്ചിറക്കുമ്പോഴും രവീന്ദ്രൻ ഉള്ളി​​ലെ സംഗീതത്തെ തേച്ചു മിനുക്കിക്കൊണ്ടേയിരുന്നു. ഒടുവിൽ ബാബുരാജി​​​െൻറ സംഗീതത്തിൽ ‘വെള്ളിയാഴ്​ച’ എന്ന ചിത്രത്തിൽ ഗായകനായി അരങ്ങേറ്റം. തുടർന്നങ്ങോട്ട്​ ഏതാനും ചിത്രത്തിൽ പാടി. എന്നാൽ അവസരം കുറഞ്ഞതോടെ പിടിച്ചു നിൽക്കാൻ പാടുപെട്ടു. തുടർന്ന്​ ഡബ്ബിങ്​​ ആർട്ടിസ്​റ്റായി തിളങ്ങി. എന്നാൽ രവീന്ദ്രനിൽ ഒരു ഗായകനേക്കാൾ മികച്ചൊരു സംഗീത സംവിധായകനുണ്ടെന്ന്​ തിരിച്ചറിഞ്ഞ യേശുദാസ്​ അദ്ദേഹത്തെ സംവിധായകൻ ശശികുമാറുമായി ബന്ധപ്പെടുത്തി. അങ്ങനെ ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്ര സംഗീതധാര ഒഴുകുകയായിരുന്നു. ‘താരകേ... മിഴിയിതളിൽ കണ്ണീര​ുമായി...’ എന്ന ഹിറ്റ്​ പാട്ടുമായിട്ടായിരുന്നു രവീന്ദ്രൻ ചലച്ചിത്ര സംഗീത ലോകത്തേക്ക്​ കടന്നുവന്ന്​ ത​​​െൻറ കസേര ഉറപ്പിച്ചത്​. മലയാളത്തിനു പുറമെ തമിഴ്​, കന്നഡ ഭാഷകളിലും രവീന്ദ്രൻ സംഗീതം നിർവഹിച്ചു. ‘വടക്കുംനാഥൻ’, ‘കളഭം’ എന്നീ ചിത്രങ്ങൾ അദ്ദേഹത്തി​​​െൻറ മരണശേഷം പുറത്തിറങ്ങിയ ചിത്രങ്ങളാണ്​.

രവീന്ദ്രൻ മാസ്​റ്റർ

അർബുദ രോഗത്തി​​​െൻറ പിടിയിലകപ്പെട്ട രവീന്ദ്രൻ മാസ്​റ്ററു​െട അന്ത്യം 2005 മാർച്ച്​ മൂന്നിന്​ ചെന്നൈയിൽ വെച്ചായിരുന്നു. 1979ൽ ‘ചൂള’യിൽ തുടങ്ങിയ രവീന്ദ്ര​​​െൻറ സംഗീത യാത്ര പി. അനിൽ സംവിധാനം ചെയ്​ത ‘കളഭം’ എന്ന ചിത്രത്തിൽ അവസാനിക്കുമ്പോൾ സംഗീതാസ്വാദകർക്ക്​ രവീന്ദ്രസംഗീതത്തി​​​െൻറ വിസ്​മയകരമായ ഒരുയുഗം തന്നെയായിരുന്നു ആ മഹാ സംഗീതജ്ഞൻ തീർത്തത്​.

Tags:    
News Summary - Musical memmory of Raveendran Master the legendary music director - Malayalam Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.