റഹ്മാൻ സംഗീതം മൂളാത്ത, റഹ്മാൻ സംഗീതത്തിൽ ലയിക്കാത്ത ദിനങ്ങൾ ഒരു സംഗീതാസ്വാദകനും കടന്ന് പോവില്ല. തമിഴരുടെ ഇൈസ പുയലിന് മൊസാർട്ട് ഒാഫ് മദ്രാസിന് ഇന്ന് 51 വയസ്സ്. പരസ്യങ്ങൾക്ക് ജിംഗിളുകൾ ഒരുക്കി തുടങ്ങിയ സംഗീത യാത്ര ഒടുവിൽ അമേരിക്കയിലെ ഒാസ്കാർ വേദി വരെ എത്തി. ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നിരവധി തേടിയെത്തി. മണിരത്നവും ശങ്കറും എന്നുവേണ്ട മുതിർന്ന സംവിധായകരെല്ലാം ഇസൈ പുയലിെൻറ ഡേറ്റിനായി കാത്തിരുന്നു. കഴിവ് കൊണ്ട് ഉയരങ്ങൾ കീഴടക്കുേമ്പാഴും വിനയം കൊണ്ട് തല താഴ്ത്തിയ റഹ്മാെൻറ സംഗീത സപര്യ തുടരുകയാണ്.
‘സംഗീത സംവിധാനം എ.ആർ റഹ്മാൻ’ ചലച്ചിത്രങ്ങളുടെ േപാസ്റ്റർ പരസ്യങ്ങളിൽ തെളിയുന്ന നാമം തിയറ്ററുകളിൽ ആളുകളെ നിറച്ചു. സിനിമകളേക്കാൾ റഹ്മാനൊരുക്കിയ സംഗീതെത്ത കാത്തിരിക്കാൻ തുടങ്ങിയിരുന്നു പ്രേക്ഷകർ. ഗാനങ്ങളിൽ മിക്കവയും ചാർട്ട്ബസ്റ്ററുകളായി. തുടരുന്നു കാതുകൾ കടന്ന് കാതങ്ങൾ കടന്നുള്ള രാഗ സാന്ദ്രമായ യാത്ര, 51ാം വയസ്സിലേക്ക്.
1967 ജനുവരി 6-ന് ചെന്നൈയിൽ പുതുപേട്ടയിലുള്ള ഒരു വാടകവീട്ടിൽ സംഗീതസംവിധായകന്‍ ആര്‍ കെ ശേഖറുടെയും കസ്തൂരിയുടെയും മകനായി ദിലീപ് കുമാറെന്ന എ.ആർ റഹ്മാൻ ജനിച്ചു. അച്ഛെൻറ ശിക്ഷണത്തിലായിരുന്നു സംഗീതത്തിെൻറ ബാല പാഠങ്ങൾ പഠിച്ചത്. സുഹൃത്തുക്കളില്ലായിരുന്ന അവൻ തനിച്ചിരിക്കാൻ ഒരുപാട് ഇഷ്ടപ്പെട്ടു. വാതിലടച്ച് മണിക്കുറുകളോളം ഹാർമോണിയം വായിച്ചു.
രോഗം വേട്ടയാടിയ അച്ഛെൻറ മരണ ശേഷം കുടുംബം ദാരിദ്ര്യത്തിെൻറ പിടിയിലായെങ്കിലും അമ്മ വാടകക്ക് എടുത്ത് നൽകിയ കീബോർഡും കോേമ്പാ ഒാർഗനും കൊണ്ട് റഹ്മാൻ തെൻറ സംഗീത ജീവിതം തുടർന്നു. 11ാം വയസ്സിൽ സംഗീത മാന്ത്രികനായ ഇളയ രാജയുടെ ശിഷ്യനായി റഹ്മാൻ അദ്ദേഹത്തിെൻറ ട്രൂപ്പിൽ സഹായിയായി. അതൊരു വഴിത്തിരിവായിരുന്നു. മറ്റ് സംഗീത സംവിധായകർക്ക് കീബോർഡ് സെറ്റ് ചെയ്ത് നൽകുന്ന റോഡെയ് ആയും അവരുടെ സഹായിയായുമൊക്കെ പ്രവർത്തിച്ചു. ബാല്യ കാല സുഹൃത്തുക്കളായിരുന്ന ശിവ മണി, ജോൺ അന്തോണി, രാജ എന്നിവരോടൊപ്പം വിവധ ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡ് സജ്ജീകരിക്കുന്നയാളായുമൊക്കെ പ്രവർത്തിച്ചു.
സഹോദരിക്ക് ബാധിച്ച മാറാരോഗം ഒരു സൂഫി പണ്ഡിതെൻറ ചികിത്സ മൂലം ഭേദമായതോടെ റഹ്മാനും കുടുംബവും ഇസ്ലാം സ്വീകരിച്ചു. അങ്ങനെ ദിലീപ് കുമാർ റഹ്മാനായി, അള്ളാ രഖാ റഹ്മാൻ അഥവാ എ.ആർ റഹ്മാൻ. ഇളയരാജ തൊട്ടുള്ള പ്രശസ്തരായ പലർക്ക് വേണ്ടിയും റഹ്മാൻ കീബോർഡ് വായിച്ചിട്ടുണ്ട്. എന്നാൽ റഹ്മാെൻറ കാലം തെളിഞ്ഞത് ഒരു ടെലിവിഷൻ പരസ്യത്തിെൻറ ജിംഗിൾ കേമ്പാസ് ചെയ്തപ്പോഴായിരുന്നു. 1987 ൽ ആൽവിൻ ട്രെൻറി വാച്ചുകളുടെ പരസ്യത്തിന് വേണ്ടി ചെയ്ത ജിംഗിൾ ശ്രദ്ധ നേടി. 1991 ൽ പരസ്യങ്ങൾക്ക് ചെയ്ത മ്യൂസിക്കിന് ഒരു അവാർഡും ലഭിച്ചു.
1992 ൽ സാക്ഷാൽ മണിരത്നത്തിെൻറ റോജയിൽ സംഗീത സംവിധായകനായി അരങ്ങേറ്റം. പാട്ടുകളെല്ലാം തരംഗമായി. ദേശീയ അവാർഡടക്കം നിരവധി അവാർഡുകൾ ലഭിച്ചു. 2005 ൽ ടൈം മാഗസിൻ പുറത്തിറക്കിയ എല്ലാ കാലത്തെയും ഏറ്റവും മികച്ച 10 സൗണ്ട് ട്രാക്കുകളിൽ റോജയിലെ പാട്ടുകൾ ഉൾപ്പെട്ടു. മറക്കാനാവാത്ത ‘ചിന്ന ചിന്ന ആസൈ’ ഇന്നും റഹ്മാെൻറ ഏറ്റവും മികച്ച സൃഷ്ടികളിലൊന്ന്. തുടർന്ന് സംഗീതമൊരുക്കിയ എല്ലാ ഗാനങ്ങളും റഹ്മാൻ ഹിറ്റുകളാക്കി.
സൂപ്പർ സ്റ്റാർ രജനീകാന്തിെൻറ ഏറ്റവും പുതിയ ചിത്രമായ റോബോട്ട് 2.0 ആണ് റഹ്മാെൻറ സംഗീതത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കഴിഞ്ഞ വർഷമിറങ്ങിയ കാട്രു വെളിയിടെ, ഒാകെ ജാനു തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഹിറ്റുകളായിരുന്നു. നിലക്കാത്ത പ്രവാഹമായി ഒഴുകെട്ട റഹ്മാനിയ സംഗീതം. പിറന്നാൾ ദിനാംശംസകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.