ഇന്ത്യൻ സൈന്യത്തിനായി ‘ജന ഗണ മന’ വായിച്ച് അമേരിക്കൻ സൈനികർ VIDEO

വാഷിങ്ടൺ: സംയുക്ത സൈനികാഭ്യാസ പരിപാടിയിൽ ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജന ഗണ മന’ വായിച്ച് അമേരിക്കൻ സൈന്യത്തിന്‍ റെ ബാൻഡ് സംഘം. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഇന്ത്യ-അമേരിക്ക സൈനിക സഹകരണ നടപടികളുടെ ഭാഗമായാണ് വാഷിങ്ടണിൽ കഴിഞ്ഞ വെള്ളിയാഴ്ച സംയുക്ത സൈനികാഭ്യാസത്തിന് തുടക്കമായത്. ലൂയിസ് മക്കോർഡ് സൈനിക താവളത്തിലായിരുന്നു ‘യുദ്ധ് അഭ്യാസ്’ എന്ന് പേരിട്ട പരിപാടി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 15ാമത് സംയുക്ത സൈനികാഭ്യാസമാണ് നടന്നത്.

ഭീകരത ഉൾപ്പടെയുള്ള ഭീഷണികൾ നേരിടുന്നതിനായി ഇന്ത്യയും അമേരിക്കയും സംയുക്തമായി സൈനിക പരിശീലനവും ആസൂത്രണവും നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - US Army band plays Jana Gana Mana for Indian soldiers during joint exercise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.