ഉദയയുടെ ‘കൊച്ചൗവ്വ’ ചിത്രത്തിലെ പാട്ടിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ (KPAC))യിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന് വിജയ് യേശുദാസും ശ്വേത മോഹനും ചേര്‍ന്നു പാടിയ ‘നീലക്കണ്ണുള്ള മാനേ..’ എന്ന ഈ ഗാനത്തിന്‍െറ വീഡിയോ പുറത്തിറങ്ങി.  ഈ ഗാനത്തിന്‍്റെ വരികള്‍ രചിച്ചിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ്.
 
സിദ്ധാര്‍ഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ ഉദയ പിക്ചേഴ്സിന്‍്റെ ബാനറില്‍ കുഞ്ചാക്കോ ബോബനാണ് നിര്‍മ്മിച്ചിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ഉദയ പിക്ചേഴ്സ്'ന്‍്റെ തിരിച്ചുവരവ് സാക്ഷ്യം വഹിക്കുന്ന ഈ ചിത്രത്തില്‍ അനുശ്രീയാണ് നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, കെ പി എ സി ലളിത, സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം നീല്‍ ഡി കൂഞയും ചിത്രസംയോജനം വിനീബ് കൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാലിന്‍്റേതാണ്
Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.