മോഹൻലാൽ നായകനായി പ്രദർശനം തുടരുന്ന ഒടിയൻ എന്ന ചിത്രത്തിലെ എം. ജയചന്ദ്രൻ ഇൗണമിട്ട മനോഹരമായ മുഴുനീള വീഡിയോ ഗാനങ്ങൾ പുറത്തുവിട്ടു. നേരത്തെ ഒാഡിയോ ആയി പുറത്തുവിട്ട് സൂപ്പർഹിറ്റായ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനവ ും ‘മുത്തപ്പെൻറ ഉണ്ണി’ എന്ന ഗാനവുമാണ് പുറത്തുവിട്ടത്.
സുദീപ് കുമാർ, ശ്രേയ ഘോഷാൽ എന്നിവർ ചേർന്ന് ആലപിച്ച ‘കൊണ്ടോരാം’ എന്ന ഗാനത്തിൽ ഒടിയെൻറയും ഒടിയെൻറ അമ്പ്രാട്ടിയുടെയും മനോഹരമായ ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാത്രി പശ്ചാത്തലമാക്കി ഗ്രാഫിക്സ് അകമ്പടിയോടെ പുറത്തുവന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കുഞ്ഞൊടിയൻ ഒടിയൻ മാണിക്യനാവുന്നതിന് മുമ്പ് ഗുരു, മുത്തപ്പെൻറ സഹായത്തോടെ ഒടി വിദ്യകൾ സ്വായത്തമാക്കുന്ന രംഗങ്ങളാണ് രണ്ടാം ഗാനമായ ‘മുത്തപ്പെൻറ ഉണ്ണി’യിൽ ചിത്രീകരിച്ചിരിക്കുന്നത്. എം.ജി ശ്രീകുമാർ ആലപിച്ച ഗാനവും യൂട്യൂബിൽ തരംഗമാണ്. വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് ആൻറണി പെരുമ്പാവൂർ നിർമിച്ച ചിത്രം ലോകമെമ്പാടുമായി നിരവധി തിയറ്ററുകളിലാണ് ഇന്നലെ റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.