സ്ലംഡോഗ് മില്ല്യണയറിലൂടെ രണ്ട് ഒാസ്കറുകൾ ഇന്ത്യയിലേക്ക് കൊണ്ട് വന്ന സംഗീത മാന്ത്രികൻ എ.ആർ റഹ്മാെൻറ പാട്ട് ഇത്തവണത്തെ ഒാസ്കർ സംഗീത മേളയിൽ മുഴങ്ങും. റഹ്മാന് ഒാസ്കർ നേടിക്കൊടുത്ത സ്ലംഡോഗിലെ ഗാനങ്ങൾ തന്നെയാണ് 90ാമത് പുരസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് നടക്കുന്ന സംഗീത പരിപാടിയിൽ ഉൾപെടുത്തിയത്. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സംഗീതജ്ഞൻമാരുടെ സൃഷ്ടികൾെകാപ്പം ഇസൈ പുയലിെൻറ സൂപർഹിറ്റായ സ്കോറുകൾ ഉൾെപടുത്തിയത് ആഘോഷത്തോടെയാണ് ഇന്ത്യൻ സംഗീത പ്രേമികൾ ഏറ്റെടുത്തത്.
ലോസ് ആഞ്ചലസ് ഫിലാർമോണിക് ഒാർകെസ്ട്രയുമായി ചേർന്നാണ് ഒാസ്കർ അധികൃതർ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 28 ന് വാർട്ട് ഡിസ്നി കൺസേർട്ട് ഹാളിലാണ് പരിപാടി. ഒറിജിനൽ സ്കോറിന് ഒാസ്കർ നോമിനേഷൻ ലഭിച്ച അഞ്ച് സിനിമകളിലെ സ്കോറുകളുടെ വേൾഡ് പ്രീമിയർ പരിപാടിയിൽ നടക്കും. ഡൺകിർക്, സ്റ്റാർ വാർസ്, ഫാൻറം ത്രെഡ്, ദി ഷേപ് ഒാഫ് വാട്ടർ, ത്രീ ബിൽബോർഡ് ഒൗട്ട്സൈഡ് എബ്ബിങ് മിസോറി,എന്നീ സിനിമകളിലെ ഒറിജിനൽ സ്കോറുകളാണ് സംഗീത പരിപാടിയിൽ ഉൾെപടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.