ലോസ് ആഞ്ചലസ്: മലയാളി ഒാസ്കർ ജേതാവ് റസൂൽ പൂക്കുട്ടി യു.എസ് മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ് ഗിൽഡ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പൂക്കുട്ടിതന്ന െയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘യു.എസ് മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ് ഗിൽഡ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായതിൽ അതിയായ സന്തോഷമുണ്ട്. മേഖലയിലെ പ്രമുഖരോടൊപ്പം ഇടംപിടിക്കാനായതിൽ ഏറെ അഭിമാനമുണ്ട്. ഇന്ത്യൻ സിനിമ മേഖലക്കും ഇത് അഭിമാനമുഹൂർത്തമാണ്’’ -പൂക്കുട്ടി ട്വീറ്റ് ചെയ്തു.
1953ൽ സ്ഥാപിതമായ യു.എസ് മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ് ഗിൽഡ് ഹോളിവുഡിലെ സൗണ്ട് എഡിറ്റർമാരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന സംഘമാണ്. സൗണ്ട് എഡിറ്റിങ് മേഖലയിലെ പ്രമുഖരായ ജെയിംസ് ബാർത്ത്, പെറി ലാമക്ക, പൗലറ്റ് വിക്ടർ ലിഫ്റ്റൺ, ഡേവിഡ് ബാർബർ, ഗാരെറ്റ് മോണ്ട്ഗോമറി, ഡാനിയൽ ബ്ലാൻക്ക്, മിഗ്വൽ അറൗയോ, ജാമി സ്കോട്ട് എന്നിവരാണ് പൂക്കുട്ടിയോടൊപ്പം രണ്ടു വർഷ കാലയളവിൽ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.