ന്യൂഡല്‍ഹി: സാര്‍ക് ഉച്ചകോടിയില്‍ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത രാജ്നാഥ് സിങ്ങിന്‍റെ പ്രസംഗം പാക് മാധ്യമങ്ങള്‍ ബഹിഷ്കരിക്കുകയും ഇന്ത്യന്‍ മാധ്യമ സംഘത്തെ ചിത്രീകരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്രനേതാക്കള്‍.
പാകിസ്താന്‍ മോഡല്‍ ജനാധിപത്യമാണ് സാര്‍ക് സമ്മേളനത്തിനിടെ നടന്നതെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യവെങ്കയ്യ നായിഡു പ്രതികരിച്ചു. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ ശക്തമായ മുന്നിറിയിപ്പാണ് രാജ്നാഥ് സിങ് നല്‍കിയത്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പാക് മോഡല്‍ ജനാധിപത്യം നടപ്പാക്കിയതെന്നും വെങ്കയ്യ നായിഡു പ്രതികരിച്ചു.
സാര്‍ക് സമ്മേളനത്തിനായി ഇസ്ലമാബാദിലത്തെിയ രാജ്നാഥ് സിങ് ഇന്ന് വൈകിട്ട് ഇന്ത്യയില്‍ തിരിച്ചത്തെും. കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി നവാസ് ശെരീഫിനെ സിങ്ങ് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. തീവ്രവാദികളെ രക്തസാക്ഷികളായി മഹത്വവല്‍ക്കരിക്കരുതെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും രാജ്നാഥ് സിങ് തുറന്നടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.