ഇന്ത്യയില്‍ മൊബൈല്‍ സേവനമില്ലാത്ത 55,000 ഗ്രാമങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനിയും മൊബൈല്‍ സേവനങ്ങള്‍ എത്താത്ത 55,000 ഗ്രാമങ്ങള്‍കൂടിയുണ്ടെന്ന് വാര്‍ത്താവിതരണ സഹമന്ത്രി മനോജ് സിന്‍ഹ രാജ്യസഭയില്‍ അറിയിച്ചു. സാമ്പത്തികനില മെച്ചപ്പെടുന്നതിനനുസരിച്ച് ഇവിടങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കും. അതേസമയം മാവോവാദി-തീവ്രവാദ ഭീഷണിയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് സുരക്ഷാഭീഷണി കൂടുതലായി നേരിടുന്നത്.

മെബൈല്‍ സേവനങ്ങളില്ലാത്ത 10,398  ഗ്രാമങ്ങളുമായി ഒഡിഷയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിറകെ 5,949 ഗ്രാമങ്ങളുമായി ഝാര്‍ഖണ്ഡും 5,926 ഗ്രാമങ്ങളുമായി മധ്യപ്രദേശുമാണുള്ളത്. ഛത്തിസ്ഗഢീലും ആന്ധ്രപ്രദേശിലും നിരവധി ഗ്രാമങ്ങളില്‍ മൊബൈല്‍ സേവനം ലഭ്യമല്ല. എന്നാല്‍ കേരളം, കര്‍ണാടക, പുതുച്ചേരി എന്നിവ  സമ്പൂര്‍ണ മൊബൈല്‍ സേവന സംസ്ഥാനങ്ങളാണ്. രാജ്യത്തെ  5,81,183 പിന്നാക്ക ഗ്രാമങ്ങളില്‍ പൊതു ടെലിഫോണ്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്നും എഴുതി നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.

ഈ സാമ്പത്തികവര്‍ഷത്തില്‍ 400 പുതിയ പോസ്റ്റോഫിസുകള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും 344 പോസ്റ്റോഫിസുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.