സ്വാതന്ത്ര ദിനാഘോഷം: പ്രസംഗത്തില്‍ ജനങ്ങളുടെ ചിന്തകള്‍ പങ്കുവെക്കുമെന്ന് മോദി

ന്യൂഡല്‍ഹി: സ്വാതന്ത്രദിനാഘോഷത്തില്‍ രാഷ്ട്രത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശയങ്ങള്‍ കൈമാറാന്‍ ജനങ്ങള്‍ക്കും അവസരം. 70ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ രാജ്യം തയാററെടുക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് നല്ല ആശയങ്ങള്‍ ജനങ്ങള്‍ക്കും പങ്കുവെക്കാമെന്ന് മോദി ട്വിറ്റിലൂടെ അറിയിച്ചു.

ആഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ജനങ്ങളുടെ ചിന്തകളും ആശയങ്ങളും പങ്കുവെക്കാന്‍ താല്‍പര്യപ്പെടുകയാണ്. സ്വാതന്ത്ര്യദിനം സര്‍ക്കാറിന്‍റെ ആഘോഷമല്ല,  അത് ജനങ്ങള്‍കൊണ്ടാടേണ്ട ഉത്സവമാണ്. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വെബ്സെറ്റില്‍ പോസ്റ്റ്ചെയ്ത  വിഡിയോയിലൂടെയാണ് മോദി സ്വാതന്ത്രദിന പരിപാടികളെ കുറിച്ച് വ്യക്തമാക്കിയത്.

ചെങ്കോട്ടയില്‍ രാജ്യത്തിന്‍റെ പ്രധാന സേവകന്‍ പ്രസംഗിക്കുക അദ്ദേഹത്തിന്‍റെ  ചിന്തകളല്ല, 125 കോടി ജനങ്ങളുടെ ആശയങ്ങളാണ്. നിങ്ങളുടെ നല്ല ചിന്തകളും ആശയങ്ങളും ഞങ്ങള്‍ക്ക് എഴുതി അയക്കൂ. നിങ്ങളുടെ ആശയങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് ചെങ്കോട്ടയിലെ പരിപാടിയെ ഉപയോഗപ്പെടുത്തുകയെന്നും മോദി വിഡിയോയിലൂടെ അറിയിച്ചു.   

പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ നരേന്ദ്രമോദി ആപ്പ്, MyGov.in എന്നിവയിലേക്കാണ് അയക്കേണ്ടത്. നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും മോദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.