ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബിജെപി നേതക്കളും ഉറങ്ങിയത് സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഇരുകൂട്ടരെയും പരിഹസിച്ച് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. കെജ്രിവാൾ മയങ്ങിയത് ദേശീയ മാധ്യമങ്ങൾ ചർച്ചയാക്കിയപ്പോൾ വി.െഎ.പി ബഞ്ചിലിരുന്ന് ഉറങ്ങിയ കേന്ദ്ര മന്ത്രിമാരായ അരുൺ ജയ്റ്റ്്ലിയുടെയും മനോഹർ പരീക്കറിെൻറയും ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തിരിച്ചടിച്ചു.
രാജ്യസഭാ ഉപാധ്യക്ഷൻ ഗുലാം നബി ആസാദിെൻറ ഇരിപ്പിടത്തിനൊപ്പമായിരുന്നു കെജ്വാളിെൻറ സ്ഥാനം. മോദിയുടെ പ്രസംഗം വിരസമായതിനാലാകാം കെജ്രിവാൾ ഉറങ്ങിപ്പോയത് എന്നായിരുന്നു സിസോദിയയുടെ പ്രതികരണം. 94 മിനുട്ട് നീണ്ടു നീന്ന പ്രസംഗമാണ് മോദി സ്വാതന്ത്ര്യ ദിനത്തിൽ ചെേങ്കാട്ടയിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.