ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ അധികാരം സംബന്ധിച്ച തർക്കം സുപ്രീംകോടതിയിൽ. കേന്ദ്ര സർക്കാറിനെതിരെ ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
അധികാര പരിധി സംബന്ധിച്ച തർക്കം രാജ്യ തലസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടാക്കിയിരിക്കുകയാണെന്ന് എ.എ.പി സർക്കാറിെൻറ അഭിഭാഷക ഇന്ദിര െജയ്സിങ് സുപ്രീംകോടതിയെ അറിയിച്ചു. ഡൽഹി ഒരു സംസ്ഥാനമാണോ എന്നത് കോടതി തീരുമാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡൽഹിക്ക് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്ക്ൾ 239 എഎ കൃത്യമായി നിർവചിക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഡൽഹിയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കെജ്രിവാൾ ആരോപിച്ചു. ഡൽഹിയിൽ ബി.െജ.പിക്ക് മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്. ആം ആദ്മി പാർട്ടിക്ക് 67 ഉം. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ കേന്ദ്രത്തിെൻറ പ്രതിനിധിയായ ലഫ്റ്ററൻറ് ഗവർണർക്ക് അവഗണിക്കാൻ കഴിയില്ല– എ.എ.പി വ്യക്തമാക്കി.
അതേസമയം ഡൽഹിയിലെ ഭരണഘടനാപരമായ അധികാരങ്ങൾ കേന്ദ്രത്തിനും ഡൽഹി സർക്കാറിനുമായി വിഭജിച്ചുകൊണ്ട് കഴിഞ്ഞ വർഷം ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ സുപ്രീംകോടതി തയാറായില്ല.
ഭാഗിക സംസ്ഥാന പദവി മാത്രമുള്ള ഡൽഹിയിൽ പൊലീസും മറ്റ് സുപ്രധാന വകുപ്പുകളും കേന്ദ്രസർക്കാറിെൻറ നിയന്ത്രിണത്തിലാണ്. ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ഡൽഹി സർക്കാറിന് അധികാരമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം എ.എ.പി സർക്കാർ ഡൽഹി ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഡൽഹിയിലെ ഭരണഘടനാപരമായ അധികാരങ്ങൾ കേന്ദ്രത്തിനും ഡൽഹി സർക്കാറിനുമായി വിഭജിച്ച് ഡൽഹി ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രത്തിെൻറ വിജ്ഞാപനം സംശയാസ്പദമാണെന്നും ഡൽഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.