എണ്ണുന്നത് തെറ്റി; പിതാവിന്‍റെ ശിക്ഷയില്‍ മകള്‍ മരിച്ചു

ഒൗറംഗാബാദ്: ഒന്നു മുതല്‍ 15 വരെ എണ്ണുന്നതിനിടെ തെറ്റുവരുത്തിയ ആറുവയസുകാരി പിതാവിന്‍റെ ക്രൂര ശിക്ഷയെ തുടര്‍ന്ന് മരിച്ചു. ഒന്നാം ക്ളാസുകാരിയായ ഭാരതി 1 മുതല്‍ 15 വരെ എണ്ണുതിനിടെ തെറ്റു വരുത്തിയപ്പോള്‍ പിതാവ് വായില്‍ സവാള തള്ളികയറ്റുകയായിരുന്നു. സവാള തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്.

ജൂലൈ ഒമ്പതിന് ഒൗറംഗബാദ് ജില്ലയിലെ ബേലാപ്പൂരിലാണ് സംഭവമുണ്ടായത്. ഭാരതിയുടെ മാതാവിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പിതാവ് സഞ്ജയ് കുട്ടയെ പൊലീസ് അറസ്റ്റു ചെയ്തു.  

ബേലാപൂരിലെ പ്രൈമറി സ്കൂളില്‍ ജൂണിലാണ് ഭാരതി പ്രവേശം നേടിയത്. ശനിയാഴ്ച രാത്രി  കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്നു മുതല്‍ പതിനഞ്ച് വരെ എണ്ണാന്‍ പിതാവ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, 12 ന് ശേഷം തെറ്റിപറഞ്ഞ കുട്ടിയെ രോഷാകുലനായ പിതാവ് അടിക്കുകയും കരഞ്ഞതോടെ സവാളയെടുത്ത് വായിലേക്ക് തള്ളിക്കയറ്റുകയുമായിരുന്നു. സവാള തൊണ്ടയില്‍ കുരുങ്ങി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ കുട്ടിയെ പിതാവ് ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഇയാള്‍ തന്നെ അടുത്ത ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടത്തെി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.