ശ്രീനഗര്‍: സംഘര്‍ഷത്തിന് അയവുവന്നതിനെ തുടര്‍ന്ന് കശ്മീരിലെ നാലു ജില്ലകളില്‍ നിരോധാജ്ഞ പിന്‍വലിച്ചു. ബന്ദിപുര, ബാരാമുല്ല, ബുദ്ഗാം, ഗാണ്ടര്‍ബല്‍ ജില്ലകളിലാണ് 13 ദിവസമായി തുടരുന്ന നിരോധാജ്ഞ പിന്‍വലിച്ചത്. ആറു ജില്ലകളില്‍ നിരോധാജ്ഞ തുടരും. പത്ര ഉടമകളും എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് പത്രങ്ങള്‍ പ്രസിദ്ധീകരണം പുനരാരംഭിച്ചു. മാധ്യമങ്ങള്‍ക്കുനേരെയുണ്ടായ നിയന്ത്രണങ്ങളില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. നിരോധാജ്ഞയുള്ളിടത്ത് അഞ്ചു ദിവസമായി ഇംഗ്ളീഷ്, ഉറുദു, കശ്മീരി പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
നാലു ജില്ലകളില്‍ സ്കൂളുകള്‍ തുറന്നതായി അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും വിദ്യാര്‍ഥികള്‍ എത്തിയില്ല. പലയിടത്തും തുറന്ന സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ എത്തിയില്ളെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ അഹമ്മദ് പറഞ്ഞു. പൊലീസ് പ്രസുകളില്‍ റെയ്ഡ് നടത്തി അച്ചടി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണമില്ളെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും വ്യക്തമായ ഉറപ്പുലഭിക്കാത്തതിനാല്‍ പ്രസിദ്ധീകരണം പുനരാരംഭിക്കാന്‍ പത്രഉടമകളും എഡിറ്റര്‍മാരും വിസമ്മതിക്കുകയായിരുന്നു.
വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയില്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് പത്രങ്ങള്‍ക്കെതിരെ ബോധപൂര്‍വ നീക്കമുണ്ടായിട്ടില്ളെന്നും ആശയവിനിമയത്തിലെ വീഴ്ച മൂലമാണ് പ്രശ്നമുണ്ടായതെന്നും മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറഞ്ഞു. താഴ്വരയില്‍ വിഘടനവാദി സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ അര്‍ധരാത്രിവരെ ഇളവുനല്‍കി. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കിഷ്ത്വാര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ജൂലൈ എട്ടിന് ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 43 പേര്‍ മരിക്കുകയും 3400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് പ്രതിഷേധിച്ചു
കശ്മീര്‍ താഴ്വരയില്‍ പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത സെന്‍സര്‍ഷിപ്പില്‍ അഖിലേന്ത്യ ന്യൂസ്പേപ്പേഴ്സ് എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് പ്രതിഷേധിച്ചു. പത്രസ്ഥാപനങ്ങളിലും പ്രസുകളിലും റെയ്ഡ് നടത്തുന്നതും പ്രസിദ്ധീകരണം തടയുന്നതും പത്രസ്വാതന്ത്ര്യത്തിനുമേലുള്ള പരസ്യമായ ആക്രമണമാണെന്ന് സംഘടന ആരോപിച്ചു. ജനങ്ങളുടെ അറിയാനും ചിന്തിക്കാനുമുള്ള അവകാശം തടയുന്ന നടപടിയാണ് പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിന്‍േറത്.
പത്രസ്വാതന്ത്ര്യത്തെ കുരുതികൊടുത്ത് ഒരു സര്‍ക്കാറിനും രാജ്യത്തിന്‍െറ മഹത്തായ ജനാധിപത്യപാരമ്പര്യം കാത്തുസൂക്ഷിക്കാനാകില്ളെന്ന് ഓര്‍ക്കണമെന്ന് എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് വിശ്വബന്ധു ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.