ശ്രീനഗര്‍: 17 ദിവസത്തെ പ്രക്ഷുബ്ധത നീങ്ങി കശ്മീര്‍ സാധാരണനിലയിലേക്ക് മാറിത്തുടങ്ങി. സംഘര്‍ഷങ്ങളില്‍ അയവുവന്നതിനെ തുടര്‍ന്ന് കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. അനന്ത്നാഗ് നഗരത്തില്‍ ഒഴികെയുള്ള എല്ലായിടങ്ങളിലും കര്‍ഫ്യൂ നീങ്ങി. ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളില്ല.
എന്നാല്‍, ക്രമസമാധാന പ്രശ്നസാധ്യതയുള്ളതിനാല്‍ നാലുപേരില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നതിന് താഴ്വരയില്‍ നിലവിലുള്ള നിയന്ത്രണം തുടരുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുന$സ്ഥാപിച്ചിട്ടുമില്ല. യൂനിവേഴ്സിറ്റികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയില്ല. വിഘടനവാദികള്‍ പ്രഖ്യാപിച്ച ബന്ദ് ഈ മാസം 29 വരെ തുടരുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ ബന്ദില്‍ ഇളവുനല്‍കി.
ഈ മാസം ഏഴിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് താഴ്വരയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇതിനകം രണ്ട് പൊലീസുകാരടക്കം 47 പേര്‍ കൊല്ലപ്പെട്ടു. അയ്യായിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രണ്ടുദിവസം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തി തിങ്കളാഴ്ചയാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.