ന്യൂഡൽഹി: മോദിക്ക് സമനില നഷ്ടപ്പെട്ടുവെന്നും അദ്ദേഹം തന്നെ കൊല്ലാൻ പോലും മടിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തന്നെയും ആംആദ്മി പാർട്ടിയേയും നശിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ആം ആദ്മിയുടെ ഒൗദ്യോഗിക യൂടൂബ് വിഡിയോയിൽ അരവിന്ദ് കെജ്രിവാൾ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ കൈകളിൽ രാജ്യം സുരക്ഷിതമായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
പാർട്ടിയുടെ നിരവധി നേതാക്കെള കള്ളക്കേസിൽ കുടുക്കുന്നു. എ.എ.പി സർക്കാർ കൊണ്ടുവന്ന നിരവധി നല്ല കാര്യങ്ങെള മോദി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും കെജ്രിവാൾ വിഡിയോയിൽ പറയുന്നു. കേന്ദ്രവുമായി നിയമയുദ്ധത്തിന് പോകാനേ ഇപ്പോൾ സമയമുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. മരണത്തെ ആരും ഭയപ്പെടരുെതന്നും പാർട്ടി എം.എൽ.എമാരോട് കെജ്രിവാൾ അഭ്യർഥിക്കുന്നു. ഒരു വർഷത്തിനിടയിൽ 11 എം.എൽ.എമാരെയാണ് വിവിധ കേസുകളിൽ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കെജ്രിവാളിെൻറ പ്രതികരണം വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.