രാജ്യത്ത്​ ട്രെയിൻ സർവീസ്​ ആഗസ്​റ്റ്​ 12 വരെ നിർത്തിവെച്ചു

ന്യൂഡൽഹി: രാജ്യത്ത്​ ട്രെയിൻ സർവീസ്​ ആഗസ്​റ്റ്​ 12 വരെ നിർത്തിവെച്ചതായി ഇന്ത്യൻ റെയിൽവേ. രാജധാനി, മെയിൽ, എക്​സ്​പ്രസ്​ ട്രെയിനുകളുടെ പ്രത്യേക സർവീസ്​ തുടരും. നേരത്തെ ജൂൺ 30 വരെയാണ്​ റെയിൽവേ സർവീസ്​ നിർത്തിവെച്ചിരുന്നത്​.

മെയ്​ 15നാണ്​ രാജ്യത്തെ ട്രെയിൻ സർവീസുകൾ ജൂൺ 30 വരെ നിർത്തിവെക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്​. ജൂലൈ ഒന്ന്​ മുതൽ ആഗസ്​റ്റ്​ 12 വരെ ബുക്ക്​ ചെയ്​ത ടിക്കറ്റുകൾക്ക്​ റദ്ദാക്കുകയും​ റീഫണ്ട്​ നൽകുകയും ചെയ്യും. പ്രത്യേക ട്രെയിനുകളിൽ പുതപ്പുകൾ നൽകേണ്ടെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും റെയിൽവേ അറിയിച്ചു.

അതേസമയം, അന്തർ സംസ്ഥാന തൊഴിലാളികളുമായി സർവീസ്​ നടത്തുന്ന 239 ട്രെയിനുകളുടെ ടൈം ടേബിളിൽ മാറ്റമില്ലെന്നും റെയിൽവേ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

Tags:    
News Summary - Indian Railways extends cancellation of all regular trains till August 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.