ബംഗളൂരു: ബിരുദ പരീക്ഷകൾ നടത്തുന്നതിൽ കാലതാമസം വരുത്തിയെന്നാരോപിച്ച് ബംഗളൂരു യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ ശ്രീരാം സേന അധ്യക്ഷൻ പ്രമോദ് മുത്തലിക്കിനെയും അഞ്ചു കൂട്ടാളികളെയും അറസ്റ്റു ചെയ്തു. മുത്തലിക്കും 25 ഓളം പ്രവ൪ത്തകരും ബംഗളൂരു യൂണിവേഴ്‌സിറ്റി ഡിസ്റ്റന്റ് എജ്യൂക്കേഷൻ ഡയറക്ട൪ നിരഞ്ജന്റെ ചേംബറിലേക്ക് തള്ളികയറുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് സെട്രൽ ഡിസിപി ജി രമേശ് പറഞ്ഞു. സംഘം നിരഞ്ജനോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. കോപ്പി അടിച്ചതിനെ തുട൪ന്ന് പരീക്ഷ മാറ്റിവെച്ച കോപ്പാൽ, ബെല്ലാരി, ദേവൻഗ്രി, ബംഗളൂ൪ എന്നിവിടങ്ങളിൽ പരീക്ഷ നടത്തണമെന്നും മുത്തലിക്കും സംഘവും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.