നൂറ്റാണ്ട് പഴക്കമുള്ള ഖുര്‍ആന്‍ പരിഭാഷ കണ്ടെത്തി

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാങ്ചോ പ്രവിശ്യയിൽനിന്ന് വിശുദ്ധ ഖു൪ആൻെറ നൂറ്റാണ്ട് പഴക്കമുള്ള ചൈനീസ് പരിഭാഷ കണ്ടെത്തി. ഷാ ഷുങ്, മാഫുലു എന്നീ ഇമാമുമാരാണ് പരിഭാഷ നി൪വഹിച്ചത്. ഇരുവരും അറിയപ്പെടുന്ന കാലിഗ്രഫി വിദഗ്ധരുമായിരുന്നു. 1909ൽ ആരംഭിച്ച പരിഭാഷ 1912ഓടെയാണ് പൂ൪ത്തിയായത്. ലാൻസു സ൪വകലാശാലയിലെ മുസ്ലിം സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഈ കൃതി ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.