വടകര: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്നതായി ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് സി.പി.എം നേതാക്കൾ വക്കീൽ നോട്ടീസ് അയച്ചു.
സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.എച്ച്. അശോകൻ, ആ൪. ഗോപാലൻ, ഒഞ്ചിയം ലോക്കൽ സെക്രട്ടറി വി.പി. ഗോപാലകൃഷ്ണൻ, ഊരാളുങ്കൽ ലോക്കൽ കമ്മിറ്റിയംഗം വി.വി. രാഘവൻ എന്നിവരാണ് നോട്ടീസ് അയച്ചത്. ചന്ദ്രശേഖരൻ വധം ഈ നേതാക്കളുടെ അറിവോടെയാണെന്നായിരുന്നുവെന്നും സംഭവദിവസം ഇവ൪ സ്ഥലംവിട്ടതായും ചെന്നിത്തല കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കോൺഗ്രസ് നേതാവായ ചെന്നിത്തലയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും പച്ചക്കള്ളവുമാണെന്ന് ആരോപിച്ചാണ് അഡ്വ. കെ. രാംദാസ് മുഖേന വക്കീൽ നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.