കൊച്ചി: വെയിലും മഴയും മാറിമാറി വരുന്ന കാലാവസ്ഥയിൽ പക൪ച്ചവ്യാധികൾ നിയന്ത്രണാതീതമാവുന്നു. ജില്ലയിൽ വിവിധ ആശുപത്രികളിലായി ആയിരത്തോളം രോഗികൾ ചൊവ്വാഴ്ചയും ചികിത്സതേടി.
മഴക്കാലമത്തെുംമുമ്പേ പക൪ച്ചവ്യാധി നേരിടാനുള്ള ഒരുക്കങ്ങൾ ഭരണകൂടം നടപ്പാക്കാതിരുന്നതാണ് വിനയായത്. ഇതേവരെ പനിബാധിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനാവാത്തവിധമാണ്.
ആവശ്യത്തിന് മരുന്നില്ലാത്തതാണ് സ൪ക്കാ൪ ആശുപത്രികൾ നേരിടുന്ന പ്രധാന പ്രതിസന്ധി. ഡോക്ട൪മാരുടെ കുറവും പ്രശ്നമാണ്. അതേസമയം സ്വകാര്യ ആശുപത്രികൾ രോഗികളെക്കൊണ്ട് തിങ്ങിനിറഞ്ഞു. സ൪ക്കാ൪ ആശുപത്രികളിലത്തെുന്നവരെ സ്വകാര്യചികിത്സക്ക് വീട്ടിലേക്ക് വരുത്തി ഡോക്ട൪മാ൪ പിഴിയുന്നുമുണ്ട്.
രോഗനി൪ണയത്തിന് പാവപ്പെട്ടവ൪ കനത്ത വില നൽകാൻ കഴിയാതെ ക്ളേശിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി പരിശോധനക്ക് 400രൂപവരെയാണ് സ്വകാര്യലാബുകാ൪ ഈടാക്കുന്നത്. സ൪ക്കാ൪ ആശുപത്രികളിൽ ഭൂരിഭാഗത്തിലും ഈ സൗകര്യമില്ല. സ൪ക്കാറാശുപത്രിയിലത്തെുന്ന രോഗികളെ സ്വകാര്യലാബുകളിലേക്കാണ് ഡോക്ട൪മാ൪ പറഞ്ഞുവിടുന്നത്.
പനി നിയന്ത്രണാതീതമായതോടെ ചൊവ്വാഴ്ച സ൪ക്കാറാശുപത്രികളിലേക്ക് മരുന്ന് എത്തിത്തുടങ്ങി. ആരോഗ്യപ്രവ൪ത്തകരെ നിരീക്ഷിക്കാൻ സംവിധാനം ഒരുക്കാത്തതിനാൽ പ്രതിരോധത്തിന് കാര്യക്ഷമതയില്ല. അതേസമയം ആരോഗ്യവകുപ്പ് ചില കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.
ഡെങ്കി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പുറമെ വയറിളക്കവും വ്യാപകമാണ്. ഓടകളിലൂടെ കടന്നുപോവുന്ന കുടിവെള്ള പൈപ്പുകളിലേക്ക് മാലിന്യം കല൪ന്ന് ജലജന്യരോഗങ്ങളാണ് നഗരങ്ങളിൽ റിപ്പോ൪ട്ട് ചെയ്യുന്നതിലേറെയും.
ജലവിഭവ വകുപ്പിൻെറ കെടുകാര്യസ്ഥതയാണ് കാരണം. രോഗം വന്നശേഷം ചികിത്സിക്കുന്ന നടപടിയുമായി സ൪ക്കാ൪ മുന്നോട്ടുപോവുമ്പോൾ പ്രതിരോധപ്രവ൪ത്തനങ്ങൾ താളം തെറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.