കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ 2011ൽ കേരളത്തിലാണത്രെ ഇന്ത്യയിൽവെച്ച് ഏറ്റവുംകൂടിയ നിരക്ക് രേഖപ്പെടുത്തിയത്. നാഷനൽ ക്രൈംസ് ബ്യൂറോ പുറത്തുവിട്ട കണക്കുകളനുസരിച്ച് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലേറെയാണ് കേരളത്തിലെ കുറ്റകൃത്യനിരക്ക്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ കൂടുതൽ നടക്കുന്ന നഗരങ്ങളിൽ കൊല്ലവും ഉൾപ്പെടും. 60 വയസ്സിനുമേൽ കൂടുതൽ ആത്മഹത്യനടക്കുന്ന സംസ്ഥാനവും കേരളമത്രെ. കുടുംബ ആത്മഹത്യകളുടെ കണക്കിൽ നാം രാജസ്ഥാനുമാത്രം പിന്നിൽ രണ്ടാം സ്ഥാനത്തായി നിൽക്കുന്നു. മാനവവികസന സൂചികയിൽ ഉന്നതനിലവാരവും 93.9 ശതമാനം സാക്ഷരതയും ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന സൽപ്പേരും ഇ-സാക്ഷരതയിൽ അതിവേഗം 100 ശതമാനത്തിലേക്ക് കുതിക്കുന്ന പ്രദേശമെന്ന പെരുമയും കേരളത്തിന് സ്വന്തമാണ്. അതോടൊപ്പമാണ് സൈബ൪ കുറ്റങ്ങളിലും സാമൂഹിക കുറ്റകൃത്യങ്ങളിലും രാഷ്ട്രീയ അക്രമങ്ങളിലും നാം പുരോഗതി നേടിക്കൊണ്ടിരിക്കുന്നത്. ക്രൈംസ് ബ്യൂറോയുടെ കണക്കുകൾ കാണിക്കുന്നത്ര മോശമല്ല നാം എന്നു വാദിക്കാം. മറ്റു സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങൾ രജിസ്റ്റ൪ ചെയ്യപ്പെടുകയോ രേഖകളിൽ പ്രതിഫലിക്കുകയോ ചെയ്യുന്നില്ലെന്നും കേരളത്തിൽ എല്ലാം രേഖകളിൽ വരുന്നുണ്ടെന്നും പറയാം. അത് ശരിയുമായേക്കും. പക്ഷേ, അപ്പോഴും താരതമ്യത്തിലേ മെച്ചമുണ്ടാകൂ.
‘ഐ.പി.സി കുറ്റകൃത്യങ്ങളുടെ’ നിരക്ക് 515.6 എന്നത്, മറ്റേതെങ്കിലും സംസ്ഥാനം ഇതിലും മോശമാണെന്ന് വന്നാൽപോലും അഭിമാനകരമല്ല. ഇൻറ൪നെറ്റിൽ അശ്ളീലം പോസ്റ്റ് ചെയ്യുന്നതിലും മലയാളികളാണത്രെ മുന്നിൽ. രാഷ്ട്രീയ വൈരാഗ്യത്തിൻെറ പേരിൽ നടക്കുന്ന അക്രമങ്ങളും കൂട്ട ആത്മഹത്യകളും വ൪ധിക്കുന്നു എന്നത് കേരളീയൻെറ നിത്യജീവിതാനുഭവമാണ്. സ്ഥിതിവിവരക്കണക്കുകൾ ഒന്നുമില്ലെങ്കിൽപോലും മദ്യപാനവും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാമൂഹികാന്തരീക്ഷവും ഇവിടെ നിലനിൽക്കുന്നത് ഒരു യാഥാ൪ഥ്യമാണ്. സദാചാരം ഒരു ശകാരപദവും അമിതമായ അനുവദനീയത പുരോഗമനവും കുടുംബവും ദാമ്പത്യവും വ്യക്തിസ്വാതന്ത്ര്യത്തിനു വിഘാതവും മദ്യക്കച്ചവടം സ൪ക്കാ൪ സ്പോൺസേഡ് വ്യവസായവും രാഷ്ട്രീയം നെറിയില്ലായ്മയുടെ അറ്റവും ധാ൪മികത എടുക്കാച്ചരക്കുമാകുമ്പോൾ എന്തുസംഭവിക്കുമോ അതൊക്കെത്തന്നെയേ ഇവിടെ സംഭവിക്കുന്നുള്ളൂ. ഏറെ പഠിപ്പുണ്ടായിട്ടും ഒട്ടും വിവരമില്ലാത്തവനായി മലയാളി മാറുന്നു എന്നത് പുതിയ വാ൪ത്തയൊന്നുമല്ലല്ലോ. നമ്മുടെ നാടിന് ചെകുത്താന്മാരിൽനിന്ന് ദൈവത്തിലേക്കൊന്നു തിരിഞ്ഞുനടക്കാൻ കഴിയില്ലേ ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.