നഗരസഭയുടെ പാര്‍ക്കിങ് ഫീസ് ഇരട്ടിയാക്കി

കോഴിക്കോട്: പാ൪ക്കിങ് സൗകര്യമില്ലാതെ ജനം കഷ്ടപ്പെടുന്ന നഗരത്തിൽ, നഗരസഭയുടെ നാമമാത്ര സംവിധാനത്തിന് ഫീസ് ഇരട്ടിയാക്കി. അരയിടത്തുപാലം മേൽപാലത്തിന് താഴെ കാറുകൾ പാ൪ക്ക് ചെയ്യാൻ 10 രൂപയായിരുന്നു നിരക്ക്. ഇപ്പോഴത് 20രൂപയായി ഉയ൪ത്തി. ഒരു മണിക്കൂ൪ കാറുകൾ നി൪ത്തിയിടുന്നതിനാണ് 20 രൂപ. മണിക്കൂറുകൾ കൂടുന്നതിനനുസരിച്ച് ഫീസും ഉയരും. ഒരു മണിക്കൂറിൻെറ ഫീസ് നൽകി വാഹനങ്ങൾ നി൪ത്തിയിടുന്ന ചില൪ മണിക്കൂറുകൾ കഴിഞ്ഞും പോകാത്തതാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് കരാറുകാരൻ പറയുന്നു.
മാവൂ൪റോഡിൽ ഷോപ്പിങ്ങിനും മറ്റുമായി എത്തുന്നവ൪ക്ക് വാഹനം പാ൪ക്ക് ചെയ്യാനിടമില്ല. ഷോപ്പിങ് മാളുകളിലും വാഹനം നി൪ത്തിയിടുന്നതിന്  ഫീസ് പിരിക്കുന്നുണ്ട്. കെട്ടിടം നി൪മിക്കുമ്പോൾ വാഹന പാ൪ക്കിങ്ങിന് സൗകര്യം നീക്കിവെച്ചാണ് ഉടമകൾ ലൈസൻസ് നേടുന്നത്. ബന്ധപ്പെട്ട കെട്ടിടത്തിൽ എത്തുന്നവരുടെ വാഹനം പാ൪ക്ക് ചെയ്യുന്നതിനാണ് കെട്ടിട നി൪മാണ ചട്ടങ്ങളിൽ പാ൪ക്കിങ് ഏരിയ നി൪ബന്ധമാക്കിയത്. ഇങ്ങനെ അനധികൃതമായി പാ൪ക്കിങ് ഫീസ് ഈടാക്കുന്നതായി നഗരസഭാ കൗൺസിൽ യോഗത്തിൽ ശ്രദ്ധക്ഷണിക്കലായി വരുകയും ശക്തമായ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവ൪ ഉറപ്പുനൽകിയതുമാണ്. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല. നഗരത്തിലെ തിയറ്ററുകളിലും അമിതമായ പാ൪ക്കിങ് ഫീസാണ് വാങ്ങുന്നത്.
കുറഞ്ഞ ചെലവിൽ വാഹന പാ൪ക്കിങ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചാണ് അരയിടത്തു പാലം മേൽപാലത്തിന് താഴെ നഗരസഭ സ്ഥലം നീക്കിവെച്ചത്.  ഫറോക്ക് സ്വദേശിയാണ് വാഹന പാ൪ക്കിങ് കരാറെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.