'എന്തു നഷ്ടം സഹിച്ചും മാധ്യമം നീതിയുടെ പക്ഷത്തു നില്‍ക്കും'

സത്യത്തിന്റെയും നീതിയുടെയും  പക്ഷത്ത് എന്ത് നഷ്ടം സഹിച്ചും നിലകൊള്ളുന്നു എന്നതാണ് മാധ്യമത്തെ വ്യത്യസ്തമാക്കുന്നതെന്ന് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് വൈസ് ചെയ൪മാൻ എം.കെ. മുഹമ്മദാലി.  മാധ്യമം കോട്ടയം  എഡിഷൻ ഓഫിസ് സമുച്ചയം ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അനാരോഗ്യ പ്രവണതകളെ ചൂണ്ടിക്കാട്ടി തിരുത്താൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മാധ്യമം സ്വീകരിച്ചിട്ടുള്ളത്. മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുമ്പോൾ നഷ്ടവും നേട്ടവും പരിഗണിച്ചിട്ടില്ല. ജനപക്ഷം എന്നതിന്റെ അ൪ഥം ഒഴുക്കിനനുസരിച്ച് നീന്തുക എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. അഹിതകരമായ സത്യങ്ങൾ തുറന്നുപറയുക എന്നത് മുഖ്യധാരാ മാധ്യമങ്ങൾ കൈയൊഴിയുകയും അത് പറയാൻ തയാറുള്ളവ൪ കടുത്ത വെല്ലുവിളി നേരിടുകയും ചെയ്യുന്ന കാലണിതെന്ന് മാധ്യമം എഡിറ്റ൪ ഒ. അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. ലാഭം മാത്രം ലക്ഷ്യമിടുന്ന മ൪ഡോക്കിയൻ മനസ്സിന്റെ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതിനെതിരെ സമീപനം സ്വീകരിക്കുമ്പോൾ എന്തുനഷ്ടം വന്നാലും ആ നഷ്ടം സഹിക്കേണ്ടിവരും. പരിമിതികളുണ്ടെങ്കിലും അത്തരമൊരു പ്രയാണത്തിലാണ് മാധ്യമമെന്നും അദ്ദേഹം വ്യക്തമാക്കി.
'ആരോഗ്യമാധ്യമം'പ്രകാശനം, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡി.ബാബുപോൾ സി.എസ്.ഐ സഭാ ബിഷപ് കമ്മിസറി പി.യു. പൗലോസിന് നൽകി നി൪വഹിച്ചു. അറിവ് വിവേകത്തിലേക്ക് നയിക്കുന്ന മാധ്യമധ൪മം ഫലപ്രദമായി വിനിയോഗിക്കുന്ന പത്രമാണ് മാധ്യമം എന്ന് ബാബുപോൾ അഭിപ്രായപ്പെട്ടു. മോൻസ്ജോസഫ് എം.എൽ.എ, മുൻ എം.എൽ.എ വി.എൻ.  വാസവൻ, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ലാ പ്രസിഡന്റ് വി.എച്ച്. അലിയാ൪ മൗലവി , ജമാ അത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം കെ.എ. യൂസുഫ് ഉമരി,ജില്ലാ പ്രസിഡന്റ് ഇ.എ.  ബഷീ൪ ഫാറൂഖി സംസാരിച്ചു. മാധ്യമം ജനറൽ മാനേജ൪ എം.എ.  റഹീം സ്വാഗതവും കോട്ടയം റസിഡന്റ് മാനേജ൪ വി.കെ. അലി നന്ദിയും  പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായ൪, നഗരസഭാധ്യക്ഷൻ സണ്ണി കല്ലൂ൪ തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.