കൊല്ലം: ഏഴുവ൪ഷമായി തലമുടി കഴിച്ചുവന്ന പതിനാലുകാരിയുടെ വയറ്റിൽനിന്ന് അഞ്ച് കിലോയോളം മുടിക്കെട്ട് നാലുമണിക്കൂ൪ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശാരീരികവള൪ച്ച കുറവുള്ള 10ാം ക്ളാസ് വിദ്യാ൪ഥിനിക്ക് നിരന്തരം വയറുവേദനയും ഛ൪ദിയും വരുന്ന പതിവുണ്ടായിരുന്നു. ഏതെങ്കിലും ക്ളിനിക്കിൽ കാണിച്ച് മരുന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ അടുത്ത കാലങ്ങളിൽ ഛ൪ദിയും വയറുവേദനയും കലശലായതോടെ മാതാപിതാക്കൾ പെൺകുട്ടിയെ മീയണ്ണൂ൪ അസീസിയ മെഡിക്കൽകോളജിലെ സ൪ജറി വിഭാഗത്തിൽ എത്തിച്ചു.
തലമുടി കട്ടപിടിച്ചുകിടക്കുന്നത് സ്കാനിങ്ങിൽ കണ്ടത്തെി. മാതാപിതാക്കളോട് തിരക്കിയപ്പോൾ കുട്ടിക്ക് വ൪ഷങ്ങളായി തലമുടി കഴിക്കുന്ന ശീലമുണ്ടെന്ന് അറിയിച്ചു. സ്കൂളിലും മറ്റുള്ളവരെ മുടി തിന്നാൻ പ്രേരിപ്പിക്കുന്ന രീതി ഉണ്ടായിരുന്നതായി സഹപാഠികളും അറിയിച്ചു. സ്വന്തം വീട്ടുകാരോടും കുട്ടി ഇതേ പ്രേരണ ചെലുത്തിയപ്പോഴാണ് മാതാപിതാക്കൾ കുട്ടിയുടെ ദുശ്ശീലം കണ്ടുപിടിച്ചത്. വിശദ പരിശോധനക്കുശേഷം സ൪ജറി വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. പി.പി നായരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി മുടിക്കെട്ടുകൾ പുറത്തെടുക്കുകയായിരുന്നു. ഡോക്ട൪മാരായ ഡോ. ആ൪. വേണുകുമാ൪, ഡോ. ബ്രൈറ്റ്സിങ്, ഡോ. ജോ൪ജ് കെ. ജോ൪ജ്, ഡോ. ഗംഗാദേവി, ഡോ. സുഹൈൽ എന്നിവരും ശസ്ത്രക്രിയാസംഘത്തിൽ ഉണ്ടായിരുന്നു. സ൪ക്കാറിൻെറ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അംഗമായതിനാൽ ശസ്ത്രക്രിയ സൗജന്യമായിരുന്നു. കുട്ടി ഐ.സി.യുവിൽ സുഖംപ്രാപിച്ചുവരുന്നു.
ചിലരിൽ കാണുന്ന ട്രിക്കോബസോ൪ എന്ന രോഗമാണിതെന്ന് ഡോ. പി.പി. നായ൪ പറഞ്ഞു. മണ്ണ്, കരിക്കട്ട, പച്ചിലകൾ, വിസ൪ജ്യവസ്തുക്കൾ എന്നിവ തിന്നുന്ന പ്രവണതയും ഇത്തരക്കാരിൽ കണ്ടുവരുന്നു. കാലക്രമേണ ഈ ദുശ്ശീലം മാറുമെന്നും ഡോക്ട൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.