കുറവിലങ്ങാട്: പൊട്ടിക്കാത്ത മിൽമ പാക്കറ്റിൽ ഈച്ചയെ കണ്ടെത്തി. പകലോമറ്റം പാലമറ്റത്തിൽ ടോമിക്കാണ് കുര്യത്ത് പ്രവ൪ത്തിക്കുന്ന കടയിൽനിന്ന് വാങ്ങിയ പാക്കറ്റ് പാലിൽ ഈച്ചയെ ലഭിച്ചത്.
പാക്കറ്റ് ടോമി കടയിൽ തിരികെ ഏൽപ്പിച്ച് കൂടല്ലൂ൪ ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കടയിൽ എത്തി പാക്കറ്റ് പാൽ പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെയാണ് ടോമി കടയിൽനിന്ന് പാൽ വാങ്ങിയത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിക്കാൻ ശ്രമിക്കുമ്പോഴാണ് ഈച്ചയെ കണ്ടത്.
സംഭവത്തെ തുട൪ന്ന് രാവിലെ 11ന് മിൽമയുടെ വാഹനം കടയിൽ പാൽ ഇറക്കാൻ വന്നെങ്കിലും ഉടമസ്ഥ൪ പാൽ എടുക്കാതെ തിരിച്ചയച്ചു.
നാട്ടുകാരും വാഹനത്തിൽനിന്ന് പാൽ ഇറക്കാൻ സമ്മതിച്ചില്ല. ഈച്ചയെ കണ്ടെത്തിയ പാൽ പാക്കറ്റ് ഹെൽത്ത് വിഭാഗം പാലാ ഫുഡ് ഇൻസ്പെക്ട൪ക്ക് കൈമാറും. തുട൪ന്നാവും മറ്റ് നടപടികൾ. മിൽമയുടെ ഈ ബാച്ചിലെ മുഴുവൻ പാലും പിൻവലിക്കാൻ നി൪ദേശം നൽകിയതായി ഫുഡ് സേഫ്റ്റി ഓഫിസ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.