എസ്.ബി.ഐയുടെ വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം

മുംബൈ:സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ലണ്ടൻ ശാഖ വഴി പുറ·ിറക്കിയ വിദേശ കടപ്പത്ര വിൽപ്പനക്ക് മികച്ച പ്രതികരണം. 125 കോടി ഡോള൪ ലക്ഷ്യമിട്ട കടപ്പത്ര വിൽപ്പനക്ക്് ഇതിൻെറ 5.4 മടങ്ങ് തുകയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. അഞ്ച് വ൪ഷ കാലാവധിയുള്ള കടപ്പത്രങ്ങൾക്ക് 4.125 ശതമാനം പലിശയാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്തിരുന്നത്. ഒരു ഇന്ത്യൻ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ വിദേശ കടപ്പത്ര വിൽപ്പന കൂടിയാണിത്. 

കടപ്പത്രങ്ങൾക്ക് ലഭിച്ച വാഗ്ദാനത്തിൻെറ 47 ശതമാനവും ഏഷ്യൻ മേഖലയിൽ നിന്നുള്ള നിക്ഷേപകരിൽ നിന്നാണ്.  അമേരിക്കയിൽ നിന്ന് 31 ശതമാനവും 22 ശതമാനം യൂറോപ്പിൽ നിന്നുമാണ്. ഫണ്ട് മാനേജ൪മാ൪ക്ക് പുറമെ വിദേശ·െ സ്വകാര്യ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും കമ്പനികളും കടപ്പത്രങ്ങൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
കടപ്പത്രങ്ങൾ സിങ്കപ്പൂ൪ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യും. 
എസ്.ബി.ഐയുടെ മികച്ച പ്രതിഛായയാണ് കടപ്പത്ര വിൽപ്പനക്ക് മികച്ച പ്രതികരണം ലഭ്യമാക്കിയതെന്ന് കടപ്പത്ര വിൽപ്പനക്കായി നിയോഗിച്ച സ്ഥാപനങ്ങൾ വ്യക്തമാക്കി. സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, ജെ.പി മോ൪ഗൻ തുടങ്ങി ആറോളം ധനകാര്യ സ്ഥാപനങ്ങളെയാണ് എസ്.ബി.ഐ കടപ്പത്ര വിൽപ്പനക്ക് ചുമതലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.