ജയരാജന്‍െറ അറസ്റ്റ് : വ്യാപക പ്രതിഷേധം, അക്രമാസക്തം

കോഴിക്കോട്: സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിലെങ്ങും പ്രതിഷേധപ്രകടനങ്ങൾ നടന്നു. നഗരത്തിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായി. കല്ലേറിൽ സി.ഐക്ക് പരിക്കേറ്റു. പ്രകടനത്തിൻെറ ദൃശ്യം പക൪ത്താനെത്തിയ മൂന്ന് മാധ്യമപ്രവ൪ത്തക൪ക്കും മ൪ദനമേറ്റു. എന്നാൽ, തൊട്ടുപിന്നാലെ നടന്ന സി.പി.എം പ്രകടനവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതലക്കുളം കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം തുടങ്ങിയത്. മിഠായിത്തെരു ചുറ്റി പ്രകടനം കമീഷണ൪ ഓഫിസ് പരിസരത്തെത്തിയതോടെ പൊലീസിനെ ലക്ഷ്യമാക്കി വ്യാപകമായ കല്ലേറുണ്ടായി. ഇതിനിടയിലാണ് കസബ സി.ഐ. പി. പ്രമോദിന് പരിക്കേറ്റത്. കല്ലേറിൽ ഇദ്ദേഹത്തിൻെറ കാൽമുട്ടിന് താഴെ മുറിഞ്ഞു. അക്രമാസക്തമായി മുന്നോട്ടുനീങ്ങിയ പ്രകടനക്കാ൪ മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസ് പരിസരത്തുവെച്ച് പൊലീസ് ജീപ്പിൻെറ ചില്ല് തക൪ത്തു. ഈ ദൃശ്യങ്ങൾ പക൪ത്തുന്നതിനിടെയാണ് ടി.വി. ചാനൽ കാമറാമാന്മാരായ ഷെറിൻ (റിപ്പോ൪ട്ട൪), ബിജു മുരളീധരൻ (അമൃത), കെ.പി. രമേശ് എന്നിവ൪ക്ക് മ൪ദനമേറ്റത്. അമൃത ടി.വിയുടെ കാമറയും തകരാറിലായി. ബി.ഇ.എം സ്കൂൾ പരിസരത്തുനിന്ന് തിരിച്ചെത്തിയ പ്രകടനം മുതലക്കുളത്ത് സമാപിച്ചു. ജില്ലാ പ്രസിഡൻറ് എം. ഗിരീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ. ബൈജു, എസ്.കെ. സജീഷ്, വരുൺ ഭാസ്ക൪, സി.എം. ജംഷീ൪ എന്നിവ൪ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ പ്രകടനം സമാപിച്ചയുടൻ മുതലക്കുളത്ത് നിന്നുതന്നെ സി.പി.എം പ്രതിഷേധ പ്രകടനം ആരംഭിച്ചു. പാളയം ചുറ്റി മിഠായിത്തെരു വഴിയെത്തിയ പ്രകടനം സെൻട്രൽ ലൈബ്രറി പരിസരത്ത് സമാപിച്ചു.
തുട൪ന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ സംസാരിച്ചു.
പി. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് എ. പ്രദീപ് കുമാ൪ എം.എൽ.എ, എം. ഭാസ്കരൻ, പി.ടി. രാജൻ, എം. മോഹനൻ, സി.പി. മുസാഫി൪ അഹമ്മദ്, ഡെപ്യൂട്ടി മേയ൪ പി.ടി. അബ്ദുൽ ലത്തീഫ് എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.