മാനന്തവാടി: ജില്ലയിൽ രൂക്ഷമായ വന്യമൃഗശല്യം തടയാൻ വനംവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. ഇതിൻെറ ഭാഗമായി 312 കി.മീ. ദൂരത്തിൽ ആധുനിക സംവിധാനത്തോടെയുള്ള വൈദ്യുത കമ്പിവേലി സ്ഥാപിക്കാൻ അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. വടക്കേ വയനാട് ഡിവിഷനിൽ 107 കി.മീ. കമ്പിവേലി നി൪മിക്കാൻ രണ്ട് കോടി 20 ലക്ഷവും തെക്കേ വയനാട് വനം ഡിവിഷനിൽ 105 കി.മീ. നി൪മിക്കാൻ 1,99,60,000 രൂപയും വയനാട് വൈൽഡ് ഡിവിഷനിലെ 100 കി.മീ. ദൂരത്തിന് 2,10,00,000 രൂപയുമാണ് അനുവദിച്ചത്.
കഴിഞ്ഞ ദിവസം ബത്തേരിയിൽ ചേ൪ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അംഗീകാരം നൽകിയത്. കെ.എഫ്.ഡി.സിക്കാണ് നി൪മാണ ചുമതല. നബാഡ് ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പുതുതായി നി൪മിക്കുന്ന വൈദ്യുത കമ്പിവേലികൾക്ക് അഞ്ചുവ൪ഷത്തെ ഗാരണ്ടിയുണ്ടാകും. തിരുനെല്ലി, തവിഞ്ഞാൽ, തൊണ്ട൪നാട്, പനമരം, പുൽപള്ളി, നൂൽപ്പുഴ, നെന്മേനി, മേപ്പാടി, തരിയോട് തുടങ്ങിയ പഞ്ചായത്തുകളിൽപ്പെട്ട സ്ഥലങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിട്ടുള്ളത്. ഇതിൽതന്നെ തിരുനെല്ലി പഞ്ചായത്തിലാണ് ഏറ്റവുമധികം വന്യമൃഗശല്യമുള്ളത്. കഴിഞ്ഞ 30 വ൪ഷത്തിനിടെ 73 ആളുകളാണ് ഇവിടെ വന്യമൃഗങ്ങളുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ കഴിഞ്ഞ കുറച്ചുകാലമായി അപ്പപ്പാറ ബാവലി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്.
നാട്ടുകാ൪ മരംലേലം തടഞ്ഞും വനം വകുപ്പ് ഓഫിസ് കെട്ടിടം കൈയേറിയും സമരം നടത്തിവരുകയാണ്. ഇതോടെയാണ് വനം വകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങിയത്.
ബത്തേരിയിൽ നടന്ന അവലോകന യോഗത്തിൽ നോ൪ത്തേൺ സി.സി.എഫ് ഡി.കെ. വ൪മ, വൈൽഡ് ലൈഫ് സി.സി.എഫ് ഒ.പി. കലേ൪, കെ.എഫ്.ഡി.സി എം.ഡി കെ.ജെ. വ൪ഗീസ്, ഡി.എഫ്.ഒമാരായ കെ. കാ൪ത്തികേയൻ, പി. ധനേഷ്കുമാ൪, കെ. സുനിൽകുമാ൪, ജില്ലയിലെ വിവിധ റെയ്ഞ്ച൪മാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.