കുടിവെള്ളക്ഷാമം: ജലഅതോറിറ്റി ജീവനക്കാരെ പൂട്ടിയിട്ടു

കൊട്ടിയം: മയ്യനാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടെത്തിയ പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിലുള്ള സംഘം കൊട്ടിയം വാട്ട൪ അതോറ്റിറ്റി ഓഫിസിലെ ജീവനക്കാരെ ഓഫിസിനുള്ളിൽ പൂട്ടിയിട്ട് ഉപരോധ സമരം നടത്തി.
കുടിവെള്ള പ്രശ്നം ശ്രദ്ധയിൽപ്പെടുത്താൻ വാട്ട൪ അതോറിറ്റി ഓഫിസിൽ എത്തിയപ്പോൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥ൪ ഓഫിസിൽ ഇല്ലാത്തതിനാലാണ് ഓവ൪സിയ൪ അടക്കം മൂന്ന് ജീവനക്കാരെ ഓഫിസിനുള്ളിൽ പൂട്ടിയിട്ടത്. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. മയ്യനാട് പഞ്ചായത്ത് മുൻ പ്രസിഡൻറ് എസ്. ഫത്തഹുദ്ദീൻെറ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ രാജീവ്, ജവാബ് റഹുമാൻ എന്നിവ൪ നാട്ടുകാരോടൊപ്പം പരാതിപറയാൻ എത്തിയപ്പോൾ ഓഫിസിൽ ചുമതലയുള്ള അസി. എൻജിനീയ൪ സ്ഥലത്തുണ്ടായിരുന്നില്ല. തുട൪ന്നാണ് ജീവനക്കാരെ പൂട്ടിയശേഷം ഓഫിസിനുമുന്നിൽ ഉപരോധിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആ൪. ഷീലാകുമാരിയും അംഗം ബേബിയും ഉപരോധ സമരത്തിൽ പങ്കെടുത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം അഡീഷനൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അസി. എൻജിനീയറുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും വാട്ട൪ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തിയെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു സമരക്കാ൪.
ഉച്ചയോടെ സ്ഥലത്തെത്തിയ അസി. എക്സിക്യൂട്ടീവ് എൻജിനീയ൪ പഞ്ചായത്ത് പ്രസിഡൻറുമായും സമരക്കാരുമായും ച൪ച്ച നടത്തി. രണ്ട് ദിവസത്തിനകം തകരാറിലായികിടക്കുന്ന ഉമയനല്ലൂ൪, തെറ്റിക്കുഴി എന്നീ പമ്പ് ഹൗസുകളുടെ പ്രവ൪ത്തനം പുനരാരംഭിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്. സി.പി.എം ലോക്കൽ സെക്രട്ടറി എച്ച്. മെഹബൂബിൻെറ നേതൃത്വത്തിൽ സി.പി.ഐ പ്രവ൪ത്തകരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.