തിരുവമ്പാടി: റവന്യൂമന്ത്രി അടൂ൪ പ്രകാശിൻെറ അഞ്ച് മണിക്കൂ൪ നീണ്ട സന്ദ൪ശനം പുല്ലൂരാംപാറയിലെ ദുരിത ബാധിത൪ക്ക് ആശ്വാസമായി.
കുടുംബത്തിലെ അഞ്ചുപേ൪ മരിച്ച് തനിച്ചായ തുണ്ടത്തിൽ ബിജുവിനെ സാന്ത്വനിപ്പിക്കാൻ ഇളയച്ഛൻ തുണ്ടത്തിൽ ഫ്രാൻസിസിൻെറ വീട്ടിൽ മന്ത്രിയെത്തി. സ൪ക്കാറിൻെറ സഹായധനം ഏറ്റുവാങ്ങവെ മന്ത്രിയുടെ മുന്നിൽ ബിജു നിയന്ത്രണം വിട്ട് വിതുമ്പി. കൊടക്കാട്ടുപാറയിൽ വീടും കൃഷിയിടവും നഷ്ടമായവരെയും മന്ത്രി കണ്ടു. മാവിൻചുവട് ഭാഗത്തെ ഉരുൾ തക൪ത്തെറിഞ്ഞ പ്രദേശങ്ങൾ മന്ത്രി നടന്നു കണ്ടു. തക൪ന്നടിഞ്ഞ ആനക്കാംപൊയിൽ ജോയി റോഡും സന്ദ൪ശിച്ചു.
തോട് മുറിച്ചുകടക്കവേ അമ്മയുടെ കൈവിട്ട് കാണാതായ ജ്യോത്സ്നയുടെ അച്ഛനമ്മമാരായ ബിനുവിനേയും ഷീബയേയും പുല്ലൂരാംപാറ അൽഫോൻസാ ആശുപത്രിയിലെത്തി മന്ത്രി ആശ്വസിപ്പിച്ചു. ആനക്കാംപൊയിൽ പാരിഷ് ഹാൾ, നെല്ലിപ്പൊയിൽ വിമല സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെയും സാന്ത്വനിപ്പിക്കാൻ മന്ത്രിയെത്തി. ഉച്ചക്ക് രണ്ടോടെ തുണ്ടത്തിൽ കുടുംബാംഗങ്ങളുടെ ഭൗതിക ദേഹത്തിൽ അന്ത്യോപചാരമ൪പ്പിച്ചാണ് മന്ത്രി അടൂ൪ പ്രകാശ് പുല്ലൂരാംപാറയിൽനിന്ന് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.