മഴ കനക്കുന്നു; ഇനി ദുരിതയാത്ര

തൊടുപുഴ: മഴ കനത്തുതുടങ്ങിയതോടെ നഗരത്തിലെ റോഡുകൾ തക൪ന്നു. നി൪മാണം കഴിഞ്ഞ് ഒരുവ൪ഷം പോലും പൂ൪ത്തിയാകാത്ത റോഡുകളാണ് തക൪ച്ചയിലായത്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ നഗരയാത്ര ദുരിതമായി.
ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് മാസങ്ങൾക്ക് മുമ്പ് റോഡുകളുടെ പുനരുദ്ധാരണം നടന്നത്. ഒരുവ൪ഷം പൂ൪ത്തിയാക്കും മുമ്പ് റോഡ് തക൪ന്നതോടെ വെളിച്ചത്തുവരുന്നത് നി൪മാണത്തിലെ അപാകതയാണ്. വടക്കുംമുറിക്ക് സമീപത്തെ റോഡ് പൂ൪ണമായും തക൪ന്ന് സഞ്ചാരയോഗ്യമല്ലാതായി. നാലുവരിപ്പാതയുമായി കൂടി ചേരുന്ന കൈതക്കോട് റോഡ് കുണ്ടുംകുഴിയുമായി. മൗണ്ട് സീനായ് റോഡിൻെറ അവസ്ഥയും വ്യത്യസ്തമല്ല. തൊടുപുഴ-പെരുമ്പള്ളിച്ചിറ റോഡിലെ യാത്ര ദുരിതമയമാണ്. കിലോമീറ്ററുകൾ നീളമുള്ള റോഡിലൂടെ ചെറിയവാഹനങ്ങൾക്ക് പോലും യാത്ര ബുദ്ധിമുട്ടാണ്.
കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. കാൽനടയും ദുരിതപൂ൪ണമാണ്. മഴക്കാലത്തിന് മുമ്പ് അറ്റകുറ്റപ്പണി നടത്താതെ അലംഭാവം കാണിച്ചത് റോഡിൻെറ തക൪ച്ച വേഗത്തിലാക്കി. ഓടകളിൽ മണ്ണും മാലിന്യവും നിറഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ്. റോഡുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഇത് തക൪ച്ചയുടെ ആക്കം കുട്ടി. നഗരത്തിലെ ചെറിയ റോഡുകളുടെ സ്ഥിതിയും ഗുരുതരമാണ്.
 നഗരത്തിലെ സിഗ്നൽ ലൈറ്റുകൾ പ്രവ൪ത്തിക്കാത്തതുമൂലം ഗതാഗത തടസ്സമുണ്ടാകുന്നത് യാത്രാദുരിതം വ൪ധിപ്പിക്കുന്നു. റോഡുകളിൽ സ്ഥാപിച്ച റിഫ്ളക്ടറുകളും ലൈനിങ്ങും പരിപാലിക്കാനും നടപടിയില്ല. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന സൂചനാ ബോ൪ഡുകളിൽ പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്. സീബ്രാലൈനുകൾ മാഞ്ഞുപോയ സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ കാൽനടക്കാ൪ ബുദ്ധിമുട്ടുന്നു. അടുത്തയാഴ്ചയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. മഴ കനക്കുന്നതോടെ നഗരത്തിലേക്കുള്ള യാത്രാദുരിതവും വ൪ധിക്കുമെന്ന ആശങ്കയിലാണ് യാത്രിക൪. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.